- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ താമസ രേഖകൾ ഇല്ലാതെ അഭയ കേന്ദ്രങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസി; പത്ത് പേർ വീതമുള്ള സംഘങ്ങളായി നാട്ടിലേക്കയക്കാനും നടപടി
ഇന്ത്യൻ എംബസിയുടെ കീഴിലുള്ള അഭയകേന്ദ്രങ്ങളിൽ കഴിയുന്ന ഗാർഹിക തൊഴിലാളികളെ നാട്ടിലെത്തിക്കാൻ കുവൈത്ത് അധികൃതർ അനുമതി നൽകിയതായി ഇന്ത്യൻ സ്ഥാനപതി സുനിൽ കെ.ജയിൻ അറിയിച്ചു. കുവൈത്തിലെ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിദേശ കാര്യ സഹമന്ത്രി വി കെ സിങ് വൈകാതെ കുവൈത്ത് സന്ദർശിക്കുമെന്നും കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സുനിൽ ജയിൻ പറഞ്ഞു ഇന്ത്യൻ എംബസിയുടെ കീഴിലുള്ള പുരുഷ-വനിതാ അഭയകേന്ദ്രങ്ങളിൽ കഴിയുന്ന ഗാർഹിക തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചയക്കാൻ തൊഴിൽ-ആഭ്യന്തര മന്ത്രാലയങ്ങൾ അനുമതി നൽകിയതായാണ് ഇന്ത്യൻ സ്ഥാനപതി അറിയിച്ചത്.10 പേർ വീതം ഉള്ള സംഘങ്ങളാക്കി ഇവരെ എത്രയും പെട്ടെന്ന് നാട്ടിലേക്ക് തിരിച്ചയക്കാനാണ് നീക്കം. ആഭ്യന്തരമന്ത്രാലയം തന്ന കണക്ക് പ്രകാരം രാജ്യത്ത് 30,000ഓളം ഇന്ത്യക്കാർ അനധികൃത താമസക്കാരയിയുണ്ട്. ഇതിൽ താമസ-കുടിയേറ്റ നിയമലംഘകരെ മറ്റ് കേസുകൾ ഒന്നും ഇല്ലെങ്കിൽ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് കുവൈത്ത് അധികൃതരോടെ അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇന്ത്യൻ എംബസിയുടെ കീഴിലുള്ള അഭയകേന്ദ്രങ്ങളിൽ കഴിയുന്ന ഗാർഹിക തൊഴിലാളികളെ നാട്ടിലെത്തിക്കാൻ കുവൈത്ത് അധികൃതർ അനുമതി നൽകിയതായി ഇന്ത്യൻ സ്ഥാനപതി സുനിൽ കെ.ജയിൻ അറിയിച്ചു.
കുവൈത്തിലെ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിദേശ കാര്യ സഹമന്ത്രി വി കെ സിങ് വൈകാതെ കുവൈത്ത് സന്ദർശിക്കുമെന്നും കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സുനിൽ ജയിൻ പറഞ്ഞു
ഇന്ത്യൻ എംബസിയുടെ കീഴിലുള്ള പുരുഷ-വനിതാ അഭയകേന്ദ്രങ്ങളിൽ കഴിയുന്ന ഗാർഹിക തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചയക്കാൻ തൊഴിൽ-ആഭ്യന്തര മന്ത്രാലയങ്ങൾ അനുമതി നൽകിയതായാണ് ഇന്ത്യൻ സ്ഥാനപതി അറിയിച്ചത്.10 പേർ വീതം ഉള്ള സംഘങ്ങളാക്കി ഇവരെ എത്രയും പെട്ടെന്ന് നാട്ടിലേക്ക് തിരിച്ചയക്കാനാണ് നീക്കം.
ആഭ്യന്തരമന്ത്രാലയം തന്ന കണക്ക് പ്രകാരം രാജ്യത്ത് 30,000ഓളം ഇന്ത്യക്കാർ അനധികൃത താമസക്കാരയിയുണ്ട്. ഇതിൽ താമസ-കുടിയേറ്റ നിയമലംഘകരെ മറ്റ് കേസുകൾ ഒന്നും ഇല്ലെങ്കിൽ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് കുവൈത്ത് അധികൃതരോടെ അഭ്യർത്ഥിച്ചിട്ടുണ്ട്.