നധികൃത താമസക്കാരെയും കുറ്റവാളികളെയും പിടികൂടുന്നതിനായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം രാജ്യവ്യാപകമായി പരിശോധന നടത്തുന്നു. പൊതു സുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആറു ഗവർണറേറ്റുകളിലും ഒരേ സമയം നടന്ന റെയ്ഡിൽ 108 വിദേശികൾ പിടിയിലായി.

താമസ നിയമലംഘനത്തിന്റെ പേരിലാണ് കൂടുതൽ പേരെ കസ്റ്റഡിയിൽ എടുത്തത്. സിവിൽ-ക്രിമിനൽ കേസുകളിലെ പ്രതികളും, മദ്യം, മയക്കുമരുന്ന് എന്നിവ കൈവശംവച്ചവരും പിടിയിലായവരിൽ ഉൾപ്പെടുന്നു , സമാന്തരമായി ട്രാഫിക് വിഭാഗം നടത്തിയ വാഹന പരിശോധനയിൽ 369 നിയമലംഘനങ്ങൾ രെജിസ്റ്റർ ചെയ്തു മൂന്ന് വാഹനങ്ങൾ കസ്റ്റഡിയി ലെടുത്തിട്ടുണ്ട് .

മുന്നറിയിപ്പൊന്നുമില്ലാതെ വൻ സന്നാഹങ്ങളുമായെത്തിയ പൊലീസ് കടകളിലും വിദേശികൾ ജോലിചെയ്യുന്ന മറ്റു സ്ഥാപനങ്ങളിലും കയറി പരിശോധിക്കുകയായിരുന്നു. നൂറുകണക്കിന് പേരെ പിടികൂടി സൂക്ഷമ പരിശോധന നടത്തിയശേഷം നിയമലംഘകരെന്ന് കണ്ടത്തെിയ 108 പേരെ തുടർനടപടികൾക്കായി പ്രത്യേക വിഭാഗത്തിലേക്ക് മാറ്റുകയാണ് ചെയ്തത്. പിടിയിലായവരിൽ ഇന്ത്യക്കാരുമുണ്ടെന്നാണ് സൂചന.