- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൽനടക്കാരെയും വാഹനത്തിൽ പോകുന്നവരെയും തടഞ്ഞ് നിർത്തി പരിശോധന; വിവിധ ഭാഗങ്ങളിൽ നടന്ന തിരച്ചിലിൽ പിടിയിലായത് 260 പേർ; വിദേശികൾ തിങ്ങിപാർക്കുന്ന ഇടങ്ങളിൽ തിരച്ചിൽ ഊർജ്ജിതം
കുവൈത്തിൽ അനധികൃത താമസക്കാർക്ക് വേണ്ടിയുള്ള തെരച്ചിലിൽ ഊർജ്ജിതമാ ക്കിയിരിക്കുകയാണ് അധികൃതർ. താമസ-കുടിയേറ്റ നിയമലംഘകരെയും കുറ്റവാളികളെയും കണ്ടെത്താനുള്ള അധികൃതരുടെ പരിശോധനയിൽ കഴിഞ്ഞ ദിവസങ്ങളിൽ 260 പേർ പിടിയിലായി കണക്കുകൾ പുറത്ത് വന്നു. വിദേശികൾ ഏറെ വസിക്കുന്ന മെഹ്ബൂലയിൽ നിന്ന് 160 പേരാണ് പിടിയിലായത്. സിവിൽ, ക്രിമിനൽ കേസുകളിലെ പ്രതികൾ, സ്‌പോൺസറിൽ നിന്ന് ഒളിച്ചോടിയവർ, മയക്കുമരുന്ന് വിൽപനയിലേർപ്പെട്ടവർ, ഇഖാമ കാലാവധി കഴിഞ്ഞവർ, തിരിച്ചറിയൽ രേഖകൾ കൈവശമില്ലാത്തവർ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് പരിശോധനകാമ്പയിന്റെ ഭാഗമായി 94 ട്രാഫിക് നിയമ ലംഘനങ്ങൾ രേഖപ്പെടുത്തുകയും ആറ് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സർവസന്നാഹങ്ങളുമായത്തെിയ പൊലീസ് പ്രദേശങ്ങളിലേക്കുള്ള എല്ലാ വഴികളിലും ഉപരോധിച്ച ശേഷം മിന്നൽ പരിശോധന നടത്തുകയായിരുന്നു കാൽനടക്കാരെയും വാഹനത്തിൽപോകുന്നവരെയും തടഞ്ഞുനിർത്തി പരിശോധിച്ച പൊലീസ് സംശയമുള്ള കെട്ടിടങ്ങളിലും റെയിഡ് നടത്തി. ആദ്യഘട്ടത്തിൽ നൂറു കണക്കിന് പേരെ കസ്റ്റഡിയിലെടുത്തെങ്കിലും
കുവൈത്തിൽ അനധികൃത താമസക്കാർക്ക് വേണ്ടിയുള്ള തെരച്ചിലിൽ ഊർജ്ജിതമാ ക്കിയിരിക്കുകയാണ് അധികൃതർ. താമസ-കുടിയേറ്റ നിയമലംഘകരെയും കുറ്റവാളികളെയും കണ്ടെത്താനുള്ള അധികൃതരുടെ പരിശോധനയിൽ കഴിഞ്ഞ ദിവസങ്ങളിൽ 260 പേർ പിടിയിലായി കണക്കുകൾ പുറത്ത് വന്നു. വിദേശികൾ ഏറെ വസിക്കുന്ന മെഹ്ബൂലയിൽ നിന്ന് 160 പേരാണ് പിടിയിലായത്.
സിവിൽ, ക്രിമിനൽ കേസുകളിലെ പ്രതികൾ, സ്‌പോൺസറിൽ നിന്ന് ഒളിച്ചോടിയവർ, മയക്കുമരുന്ന് വിൽപനയിലേർപ്പെട്ടവർ, ഇഖാമ കാലാവധി കഴിഞ്ഞവർ, തിരിച്ചറിയൽ രേഖകൾ കൈവശമില്ലാത്തവർ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
പരിശോധനകാമ്പയിന്റെ ഭാഗമായി 94 ട്രാഫിക് നിയമ ലംഘനങ്ങൾ രേഖപ്പെടുത്തുകയും ആറ് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സർവസന്നാഹങ്ങളുമായത്തെിയ പൊലീസ് പ്രദേശങ്ങളിലേക്കുള്ള എല്ലാ വഴികളിലും ഉപരോധിച്ച ശേഷം മിന്നൽ പരിശോധന നടത്തുകയായിരുന്നു കാൽനടക്കാരെയും വാഹനത്തിൽപോകുന്നവരെയും തടഞ്ഞുനിർത്തി പരിശോധിച്ച പൊലീസ് സംശയമുള്ള കെട്ടിടങ്ങളിലും റെയിഡ് നടത്തി. ആദ്യഘട്ടത്തിൽ നൂറു കണക്കിന് പേരെ കസ്റ്റഡിയിലെടുത്തെങ്കിലും സൂക്ഷ്മ പരിശോധ നക്കൊടുവിൽ കുറ്റവാളികളുടെയും ഇഖാമ തീർന്നവരുടെയും അറസ്റ്റ് രേഖപ്പെടുത്തി ബാക്കിയുള്ളവരെ വിട്ടയച്ചു.
മതിയായ തിരിച്ചറിൽ രേഖകൾ കൈവശം വെക്കാതെ പുറത്തിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.