- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ റസിഡൻസി കാർഡ് പദ്ധതി ഉടൻ; ഇഖാമ സ്റ്റിക്കറിന് പകരം പാസ്സ്പോർട്ട്, സിവിൽ ഐഡി ഡാറ്റകളും സ്പോൺസറെ സംബന്ധിച്ച വിവരങ്ങളും രേഖപ്പെടുത്തിയ സ്മാർട് കാർഡ് നടപ്പാക്കാൻ പദ്ധതി
കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികൾക്കുള്ള റസിഡൻസി കാർഡ് പദ്ധതി ഉടൻ നടപ്പിലാകുമെന്ന് റിപ്പോർട്ട്.നിയമപരമായ അംഗീകാരത്തിനായി പദ്ധതി നിയമവകുപ്പിന് വിട്ടിരിക്കുകയാണ്. അംഗീകാരം ലഭിച്ചതിനുശേഷം നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി മന്ത്രാലയത്തിലെ പാസ്‌പോർട്ട്- പൗരത്വകാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ശൈഖ് മാസിൻ അൽ ജർറാഹിന് അയക്കും. തുടർന്ന് മന്ത്രിസഭയുടെ അംഗീകാരമില്ലാതെ തന്നെ വിദേശികൾക്ക് പുതിയ റസിഡൻഷ്യൽ കാർഡ് അനുവദിച്ചു തുടങ്ങാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്. സ്‌പോൺസറുമായും തൊഴിലാളിയുമായും ബന്ധപ്പെട്ട എല്ലാ വിവരങ്ങൾക്കും പുറമെ പാസ്‌പോർട്ടിൽ കൊടുത്ത വിവരങ്ങളും ഉൾക്കൊള്ളുന്ന പ്രത്യേക കാർഡാണിത്. വിദേശിയെ സംബന്ധിച്ച് സിവിൽ ഐഡിയിലും പാസ്‌പോർട്ടിലുമുള്ള വിവരങ്ങൾ ഒന്നിച്ച് ഒരു കാർഡിൽ ഉൾക്കൊള്ളിക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. നിലവിൽ പാസ്‌പോർട്ടിൽ സ്റ്റിക്കർ രൂപത്തിലാണ് വിദേശികൾക്ക് റെസിഡൻസ് പെർമിറ്റ് (ഇഖാമ) പതിച്ചുനൽകുന്നത്. ഇതിനുപകരം പ്രത്യേക റെസിഡൻസി കാർഡുകൾ നൽകുന്നതാണ് പരിഗണിക്കു
കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികൾക്കുള്ള റസിഡൻസി കാർഡ് പദ്ധതി ഉടൻ നടപ്പിലാകുമെന്ന് റിപ്പോർട്ട്.നിയമപരമായ അംഗീകാരത്തിനായി പദ്ധതി നിയമവകുപ്പിന് വിട്ടിരിക്കുകയാണ്. അംഗീകാരം ലഭിച്ചതിനുശേഷം നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി മന്ത്രാലയത്തിലെ പാസ്‌പോർട്ട്- പൗരത്വകാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ശൈഖ് മാസിൻ അൽ ജർറാഹിന് അയക്കും. തുടർന്ന് മന്ത്രിസഭയുടെ അംഗീകാരമില്ലാതെ തന്നെ വിദേശികൾക്ക് പുതിയ റസിഡൻഷ്യൽ കാർഡ് അനുവദിച്ചു തുടങ്ങാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്.
സ്‌പോൺസറുമായും തൊഴിലാളിയുമായും ബന്ധപ്പെട്ട എല്ലാ വിവരങ്ങൾക്കും പുറമെ പാസ്‌പോർട്ടിൽ കൊടുത്ത വിവരങ്ങളും ഉൾക്കൊള്ളുന്ന പ്രത്യേക കാർഡാണിത്. വിദേശിയെ സംബന്ധിച്ച് സിവിൽ ഐഡിയിലും പാസ്‌പോർട്ടിലുമുള്ള വിവരങ്ങൾ ഒന്നിച്ച് ഒരു കാർഡിൽ ഉൾക്കൊള്ളിക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. നിലവിൽ പാസ്‌പോർട്ടിൽ സ്റ്റിക്കർ രൂപത്തിലാണ് വിദേശികൾക്ക് റെസിഡൻസ് പെർമിറ്റ് (ഇഖാമ) പതിച്ചുനൽകുന്നത്. ഇതിനുപകരം പ്രത്യേക റെസിഡൻസി കാർഡുകൾ നൽകുന്നതാണ് പരിഗണിക്കുന്നത്. സിവിൽഐഡി കാർഡ് പോലെ പുതുക്കാൻ കഴിയുന്നതായിരിക്കും ഇത്.
സംവിധാനം നടപ്പാക്കിത്തുടങ്ങിയാൽ പാസ്‌പോർട്ട് പേജുകളിൽ ഇഖാമ സ്റ്റിക്കർ പതിക്കുന്ന രീതി അവസാനിപ്പിക്കും. റെസിഡൻസി കാർഡ് സംവിധാനം വരുന്നതോടെ തൊഴിലാളികളുടെ പാസ്‌പോർട്ട് തൊഴിലുടമ പിടിച്ചുവെക്കുന്നത് ഇല്ലാതാക്കാൻ കഴിയുമെന്നാണ് താമസകാര്യവകുപ്പിന്റെ കണക്കുകൂട്ടൽ. രാജ്യത്തുനിന്ന് പുറത്തുപോവുന്നതിനും തിരിച്ചുവരുന്നതിനും വിമാനത്താവളങ്ങളിലും മറ്റു അതിർത്തികളിലും പാസ്‌പോർട്ടിനൊപ്പം റെസിഡൻസി കാർഡും കാണിക്കേണ്ടിവരും.