- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിലെ റോഡുകളിൽ തുപ്പുന്നവരും ചപ്പുചവറുകൾ വലിച്ചെറിയുന്നവരും സൂക്ഷിക്കുക; പിടി വീണാൽ വമ്പൻ പിഴ
കുവൈറ്റ്:കുവൈറ്റിലെ റോഡുകളിൽ തുപ്പുന്നതിനു മുമ്പ് ഇക്കാര്യം ഓർക്കുക. നിങ്ങളെ കാത്തിരിക്കുന്നത് വൻപിഴയാണ്. റോഡിൽ തുപ്പുന്നവരിൽ നിന്ന് ഇനി മുതൽ 100 കുവൈറ്റ് ദിനാർ പിഴ ഈടാക്കാനാണ് ആലോചിക്കുന്നതെന്ന് പരിസ്ഥിതി പൊലീസ് അറിയിച്ചു. ഓടുന്ന വാഹനങ്ങളിൽ നിന്നും സിഗരറ്റുകുറ്റികളും ചപ്പുചവറുകളും റോഡിലേക്ക് വലിച്ചെറിയുന്നത് തടയുന്നതിനും പരിസ്ഥിതി പൊലീസ് ശക്തമായ ക്യാംപെയ്‌നാണ് നടത്തിവരുന്നത്. നിയമലംഘകർക്കെതിരെ ശക്തമായ നടപടിയാകും സ്വീകരിക്കുക.ഇത്തരം നിയമലംഘകർക്കുള്ള പിഴ എന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല.
കുവൈറ്റ്:കുവൈറ്റിലെ റോഡുകളിൽ തുപ്പുന്നതിനു മുമ്പ് ഇക്കാര്യം ഓർക്കുക. നിങ്ങളെ കാത്തിരിക്കുന്നത് വൻപിഴയാണ്. റോഡിൽ തുപ്പുന്നവരിൽ നിന്ന് ഇനി മുതൽ 100 കുവൈറ്റ് ദിനാർ പിഴ ഈടാക്കാനാണ് ആലോചിക്കുന്നതെന്ന് പരിസ്ഥിതി പൊലീസ് അറിയിച്ചു.
ഓടുന്ന വാഹനങ്ങളിൽ നിന്നും സിഗരറ്റുകുറ്റികളും ചപ്പുചവറുകളും റോഡിലേക്ക് വലിച്ചെറിയുന്നത് തടയുന്നതിനും പരിസ്ഥിതി പൊലീസ് ശക്തമായ ക്യാംപെയ്‌നാണ് നടത്തിവരുന്നത്.
നിയമലംഘകർക്കെതിരെ ശക്തമായ നടപടിയാകും സ്വീകരിക്കുക.ഇത്തരം നിയമലംഘകർക്കുള്ള പിഴ എന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല.
Next Story