- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിലെ സ്‌കൂൾ ബസുകളിൽ നിരീക്ഷണ ക്യാമറകൾ വരുന്നു; ക്യാമറകൾ സ്ഥാപിക്കുന്ന കുട്ടികൾക്കെതിരെ നടക്കുന്ന പീഡനങ്ങൾ തടയാൻ
രാ്ജ്യത്തെ സ്‌കൂൾ ബസുകളിൽ നിരീക്ഷണ ക്യാമറകൾ വരുന്നു. വിദ്യാർത്ഥികൾക്ക് നേരെ ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് ക്യാമറകൾ സ്ഥാപിക്കുന്നത്്. കഴിഞ്ഞ അധ്യയന വർഷം വിദ്യാർത്ഥിനികൾക്കുനേരെ ഡ്രൈവർമാരുടെ ഭാഗത്തു നിന്ന് മൂന്ന് ലൈംഗിക അതിക്രമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ചില വനിതാ സെക്കൻഡറി സ്‌കൂൾ ബസുകളിലെ ഡ്രൈവർമാരാണ് ഇതിൽ പിടിക്കപ്പെട്ടത്. ഇതേ തുടർന്ന് പ്രതികളായ ഡ്രൈവർമാരെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും കമ്പനിക്കെതിരെ വൻ തുക പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇത്തരം അനുഭവങ്ങളാണ് സ്‌കൂൾ ബസുകളിൽ നിരീക്ഷക സ്ത്രീകൾക്ക് പുറമെ നിരീക്ഷണ കാമറകളും സ്ഥാപിക്കാൻ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്. വിദ്യാർത്ഥിനികൾ പഠിക്കുന്ന സ്‌കൂൾ ബസുകളിൽ കുട്ടികളെ നിരീക്ഷിക്കുന്നതിന്‌വേണ്ടി കുവൈത്തി സ്ത്രീകളെ നിയമിക്കുന്ന പദ്ധതിക്ക് സിവിൽ സർവീസ് കമീഷൻ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.
രാ്ജ്യത്തെ സ്‌കൂൾ ബസുകളിൽ നിരീക്ഷണ ക്യാമറകൾ വരുന്നു. വിദ്യാർത്ഥികൾക്ക് നേരെ ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് ക്യാമറകൾ സ്ഥാപിക്കുന്നത്്.
കഴിഞ്ഞ അധ്യയന വർഷം വിദ്യാർത്ഥിനികൾക്കുനേരെ ഡ്രൈവർമാരുടെ ഭാഗത്തു നിന്ന് മൂന്ന് ലൈംഗിക അതിക്രമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ചില വനിതാ സെക്കൻഡറി സ്‌കൂൾ ബസുകളിലെ ഡ്രൈവർമാരാണ് ഇതിൽ പിടിക്കപ്പെട്ടത്. ഇതേ തുടർന്ന് പ്രതികളായ ഡ്രൈവർമാരെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും കമ്പനിക്കെതിരെ വൻ തുക പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇത്തരം അനുഭവങ്ങളാണ് സ്‌കൂൾ ബസുകളിൽ നിരീക്ഷക സ്ത്രീകൾക്ക് പുറമെ നിരീക്ഷണ കാമറകളും സ്ഥാപിക്കാൻ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്.
വിദ്യാർത്ഥിനികൾ പഠിക്കുന്ന സ്‌കൂൾ ബസുകളിൽ കുട്ടികളെ നിരീക്ഷിക്കുന്നതിന്‌വേണ്ടി കുവൈത്തി സ്ത്രീകളെ നിയമിക്കുന്ന പദ്ധതിക്ക് സിവിൽ സർവീസ് കമീഷൻ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.