കുവൈത്ത് സിറ്റി: ഇന്ത്യക്കാർ ഏറെ ജോലി ചെയ്യുന്ന സെക്യൂരിറ്റി, ക്ലീനീങ് മേഖലയിലെ തൊഴിലാളികെ കുറയ്ക്കാൻ നിർദ്ദേശം. ജനസംഖ്യാ ക്രമീകരണം നടപ്പാക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായാണ് സർക്കാർ വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ എണ്ണം 25 ശതമാനം കുറക്കാൻ നിർദ്ദേശം ഉയർന്നത്.

ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ ഏഷ്യൻ രാജ്യക്കാരാണ് പൊതുമേഖല സ്ഥാപനങ്ങളിൽ ക്ലീനിങ് ജോലി ചെയ്യുന്നവരിൽ അധികവും. നിലവിൽ വേണ്ടതിലധികം സെക്യൂരിറ്റി, -ക്ലീനിങ് ജോലിക്കാരുണ്ടെന്നാണ് അധികൃതരുടെ കണ്ടെത്തൽ. കൃത്യമായ പഠനമില്ലാതെയാണ് വകുപ്പുകളിൽ ഇത്തരം ജോലിക്കാരെ കോൺട്രാക്ടിങ് കമ്പനികൾ വഴി എത്തിക്കുന്നതെന്ന ആക്ഷേപവുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് തൊഴിലാളികളുടെ എണ്ണം 25 ശതമാനം കുറക്കാനുള്ള തീരുമാനം