- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിലെ പൊതു സേവന നിരക്കുകൾ വർധിപ്പിക്കില്ല: സർക്കാരിന്റെ നിർദ്ദേശം പാർലമെന്റ് ധനകാര്യസമിതി തള്ളി
കുവൈത്ത് സിറ്റി: രാജ്യത്ത് പൊതു സേവനനിരക്കുകൾ വർധിപ്പിക്കാനുള്ള സർക്കാർനീക്കത്തിന് വീണ്ടും തിരിച്ചടി. ഇന്ധനവില വർധനയടക്കമുള്ള നടപടികൾക്ക് തുടക്കമിടുന്നതിന് മുന്നോടിയായി പൊതു സേവനനിരക്ക് വർധന നിയമത്തിൽ ഭേദഗതിവരുത്താനുള്ള സർക്കാറിന്റെ നീക്കമാണ് പാർലമെന്റ് ധനകാര്യസമിതി തള്ളിയതോടെ പരാജയപ്പെട്ടത്. വരുമാനമാർഗങ്ങൾ വൈവിധ്യവൽക്കരിച്ചും പൊതുചെലവു കുറച്ചും നിലവിലെ പ്രതിസന്ധി മറികടക്കാനാണ് സാമ്പത്തിക പരിഷ്‌കരണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പെട്രോൾ, വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്ക് വർദ്ധിപ്പിക്കുക എന്നതായിരുന്നു പരിഷ്‌കരണ പദ്ധതികളിൽ പ്രധാനപ്പെട്ടത്. എന്നാൽ ഒന്നിലേറെ തവണ ഇക്കാര്യം ചർച്ചയ്ക്ക് വച്ചിട്ടും പാർലിമെന്റിന്റെ അംഗീകാരം നേടാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് സർക്കാർ നിയമ ഭേദഗതിക്ക് ഒരുങ്ങിയത് . പാർലമെന്റിന്റെ അനുമതികൂടാതെ പൊതു സേവനനിരക്കുകൾ വർധിപ്പിക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് വിലയിരുത്തിയാണ് ധനകാര്യ സമിതി ഭേദഗതിനിർദ്ദേശം തള്ളിയത്. 1995ൽ പാസാക്കിയ നിയമപ്രകാരം പൊതുജനങ്ങളെ നേരിട്ട് ബാധി
കുവൈത്ത് സിറ്റി: രാജ്യത്ത് പൊതു സേവനനിരക്കുകൾ വർധിപ്പിക്കാനുള്ള സർക്കാർനീക്കത്തിന് വീണ്ടും തിരിച്ചടി. ഇന്ധനവില വർധനയടക്കമുള്ള നടപടികൾക്ക് തുടക്കമിടുന്നതിന് മുന്നോടിയായി പൊതു സേവനനിരക്ക് വർധന നിയമത്തിൽ ഭേദഗതിവരുത്താനുള്ള സർക്കാറിന്റെ നീക്കമാണ് പാർലമെന്റ് ധനകാര്യസമിതി തള്ളിയതോടെ പരാജയപ്പെട്ടത്.
വരുമാനമാർഗങ്ങൾ വൈവിധ്യവൽക്കരിച്ചും പൊതുചെലവു കുറച്ചും നിലവിലെ പ്രതിസന്ധി മറികടക്കാനാണ് സാമ്പത്തിക പരിഷ്‌കരണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പെട്രോൾ, വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്ക് വർദ്ധിപ്പിക്കുക എന്നതായിരുന്നു പരിഷ്‌കരണ പദ്ധതികളിൽ പ്രധാനപ്പെട്ടത്. എന്നാൽ ഒന്നിലേറെ തവണ ഇക്കാര്യം ചർച്ചയ്ക്ക് വച്ചിട്ടും പാർലിമെന്റിന്റെ അംഗീകാരം നേടാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് സർക്കാർ നിയമ ഭേദഗതിക്ക് ഒരുങ്ങിയത് .
പാർലമെന്റിന്റെ അനുമതികൂടാതെ പൊതു സേവനനിരക്കുകൾ വർധിപ്പിക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് വിലയിരുത്തിയാണ് ധനകാര്യ സമിതി ഭേദഗതിനിർദ്ദേശം തള്ളിയത്. 1995ൽ പാസാക്കിയ നിയമപ്രകാരം പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സേവനങ്ങൾക്ക് പാർലമെന്റ് അനുമതിയില്ലാതെ നിരക്കുവർധന സാധ്യമല്ല. ഇത് ഭേദഗതി ചെയ്യുന്നതിനായിരുന്നു സർക്കാർ പാർലമെന്റിന് മുന്നിൽ നിർദ്ദേശം സമർപ്പിച്ചത്. പാർലമെന്റിലെ നിയമകാര്യസമിതിയുടെ അഭിപ്രായംകൂടി കണക്കിലെടുത്താണ് ഭേദഗതിനിർദ്ദേശം തള്ളിയതെന്ന് ധനകാര്യ സാമ്പത്തിക സമിതി അധ്യക്ഷൻ എംപി. ഫൈസൽ അൽഷായെ പറഞ്ഞു.
പെട്രോളിന്റെ വിലക്കുറവുമൂലം സംജാതമായ പുതിയ സാമ്പത്തിക വെല്ലുവിളികളെ നേരിടുന്നതിന്റെ ഭാഗമായി പൊതുമേഖലയിലെ എല്ലാ ഡിപ്പാർട്‌മെന്റുകളിലും എല്ലാ കാര്യങ്ങൾക്കുമുള്ള സേവനനിരക്ക് വർധിപ്പിക്കണമെന്ന പഠന റിപ്പോർട്ട് സർക്കാറിന് മുന്നിൽ സമർപ്പിക്കപ്പെട്ടിരുന്നു.
ഇങ്ങനെ വരുന്ന അധിക വരുമാനം പുതിയ വെല്ലുവിളികളെ അതിജയിച്ച് മുന്നോട്ടുപോകുന്നതിന് സർക്കാറിന് സഹായമാകുമെന്നായിരുന്നു നിർദ്ദേശം. വരുമാനമാർഗങ്ങൾ വൈവിധ്യ വത്കരിച്ചും പൊതുചെലവ് കുറച്ചും നിലവിലെ പ്രതിസന്ധി മറികടക്കാനാണ് സാമ്പത്തിക പരിഷ്‌കരണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പെട്രോൾ, വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്ക് വർധിപ്പിക്കുക എന്നതായിരുന്നു പരിഷ്‌കരണപദ്ധതികളിൽ പ്രധാനപ്പെട്ടത്. എന്നാൽ, ഒന്നിലേറെ തവണ ഇക്കാര്യം ചർച്ചക്കുവച്ചിട്ടും പാർലമെന്റിന്റെ അംഗീകാരം നേടാൻ കഴിഞ്ഞിരുന്നില്ല. ഇതത്തേുടർന്നാണ് സർക്കാർ നിയമഭേദഗതിക്ക് ഒരുങ്ങിയത്.