- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് വർക്ക് പെർമിറ്റ്, വിസ ട്രാൻസ്ഫർ ഫീസ് നിരക്കുകൾ വർദ്ധിപ്പിച്ചു; തൊഴിൽ പെർമിറ്റ് പുതുക്കുന്നതിനും വിസ ട്രാൻസ്ഫർ ചെയ്യുന്നതിനും 50 ദിനാർ; പുതിയ നിരക്ക് ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ
കുവൈറ്റ് വർക്ക് പെർമിറ്റ്,വിസ ട്രാൻസ്ഫർ ഫീസ് നിരക്കുകൾ വർധിപ്പിച്ചു . ഫീസ് വർധന നടപ്പിലാക്കാനുള്ള ആദ്യ തീരുമാനത്തിൽ 2കെഡിയിൽ നിന്നും 50കെഡിയാക്കി വർധിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് ഇത് 2കെഡിയിൽ നിന്നും 10കെഡിയായി പുതുക്കി നിശ്ചയിച്ചിരുന്നു. ഈ ഫീസാണ് ഇപ്പോൾ വീണ്ടും പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം വർക്ക് പെർമിറ്റ് പുതുക്കി നൽകുന്നതിന് കെഡി 10ൽ നിന്നും കെഡി 50 ആകും പുതിയ നിരക്ക് . തീരുമാനം ജൂൺ 1 മുതൽ നിലവിൽ വരും. പുതുതായി വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും നിലവിൽ രാജ്യത്തുള്ളവരെ ഉപയോഗപ്പെടുത്തുന്നതിനും ആവശ്യമായ തൊഴിൽ പെർമിറ്റുകൾ ഇഷ്യുചെയ്യുന്നതിനും ഈ വർധന ബാധകമാണ്. ഇതനുസരിച്ച് ഒരു തൊഴിലാളിക്ക് ആദ്യമായി തൊഴിൽ പെർമിറ്റ് ഇഷ്യുചെയ്യുന്ന നടപടികൾക്കുള്ള ഫീസ് 50 ദീനാറായി കൂടും. നിലവിൽ രണ്ട് ദീനാർ മാത്രം ഈടാക്കിയിരുന്ന സ്ഥാനത്താണ് ഈ വർധന. അതോടൊപ്പം, നിലവിൽ രാജ്യത്തുള്ള ഒരാളുടെ തൊഴിൽ പെർമിറ്റ് മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റുന്നതിനുള്ള ഫീസ് 50 ദീനാറായും വർധിക്കും
കുവൈറ്റ് വർക്ക് പെർമിറ്റ്,വിസ ട്രാൻസ്ഫർ ഫീസ് നിരക്കുകൾ വർധിപ്പിച്ചു . ഫീസ് വർധന നടപ്പിലാക്കാനുള്ള ആദ്യ തീരുമാനത്തിൽ 2കെഡിയിൽ നിന്നും 50കെഡിയാക്കി വർധിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് ഇത് 2കെഡിയിൽ നിന്നും 10കെഡിയായി പുതുക്കി നിശ്ചയിച്ചിരുന്നു. ഈ ഫീസാണ് ഇപ്പോൾ വീണ്ടും പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം വർക്ക് പെർമിറ്റ് പുതുക്കി നൽകുന്നതിന് കെഡി 10ൽ നിന്നും കെഡി 50 ആകും പുതിയ നിരക്ക് . തീരുമാനം ജൂൺ 1 മുതൽ നിലവിൽ വരും.
പുതുതായി വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും നിലവിൽ രാജ്യത്തുള്ളവരെ ഉപയോഗപ്പെടുത്തുന്നതിനും ആവശ്യമായ തൊഴിൽ പെർമിറ്റുകൾ ഇഷ്യുചെയ്യുന്നതിനും ഈ വർധന ബാധകമാണ്. ഇതനുസരിച്ച് ഒരു തൊഴിലാളിക്ക് ആദ്യമായി തൊഴിൽ പെർമിറ്റ് ഇഷ്യുചെയ്യുന്ന നടപടികൾക്കുള്ള ഫീസ് 50 ദീനാറായി കൂടും. നിലവിൽ രണ്ട് ദീനാർ മാത്രം
ഈടാക്കിയിരുന്ന സ്ഥാനത്താണ് ഈ വർധന.
അതോടൊപ്പം, നിലവിൽ രാജ്യത്തുള്ള ഒരാളുടെ തൊഴിൽ പെർമിറ്റ് മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റുന്നതിനുള്ള ഫീസ് 50 ദീനാറായും വർധിക്കും. നിലവിൽ വിദേശികളുടെ തൊഴിൽ പെർമിറ്റ് മാറ്റുന്ന നടപടികൾക്ക് 10 ദീനാറാണ് ഈടാക്കിയിരുന്നത്. ഒരേ സ്ഥാപനത്തിൽ ജോലിചെയ്തുകൊണ്ടിരിക്കെ തൊഴിൽ പെർമിറ്റ് പുതുക്കുന്നതിനും വർധനയുണ്ട്. തൊഴിൽ പെർമിറ്റുകൾ പുതുക്കുന്ന നടപടികൾക്ക് ഇപ്പോൾ ഈടാക്കുന്നത് രണ്ടു ദീനാറാണെങ്കിൽ ജൂൺ മുതൽ ഇത് 10 ദീനാറായി വർധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അവിദഗ്ധരായ വിദേശികൾ പുതുതായി എത്തുന്നത് നിയന്ത്രിക്കുകയും രാജ്യത്തിനകത്തുള്ള വിദഗ്ധ തൊഴിലാളികളെ ഉപയോഗപ്പെടുത്തുകയും ചെയ്യുകയെന്നതും ഇതിന്റെ ലക്ഷ്യമാണ്. പുതിയനിയമം പ്രാബല്യത്തിൽവരുന്നതോടെ ഇന്ത്യക്കാരടക്കം രാജ്യത്ത് പുതുതായി
തൊഴിൽതേടിയത്തെുന്നവർക്കും വിസ മാറ്റാൻ ഉദ്ദേശിക്കുന്നവർക്കും അധിക സാമ്പത്തിക ബാധ്യതയാവും.