- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിലുള്ള മാതാപിതാക്കളെ ഒപ്പം കൂട്ടാമെന്ന വിദേശികളുടെ സ്വപ്നം പൊലിയുന്നു; കുവൈറ്റിൽ ആശ്രിത വിസ ഇനി ഭാര്യയ്ക്കും മക്കൾക്കും മാത്രം; ഫാമിലി വിസയിലെത്തുന്ന ബന്ധുക്കൾക്കുള്ള കാലാവധി ഒരു മാസമാക്കി ചുരുക്കി
കുവൈറ്റ്: കുവൈറ്റിലെ പ്രവാസികളുടെ സ്വപ്‌നങ്ങൾക്ക് വീണ്ടും കടിഞ്ഞാൺ വീഴുന്നു. അവധിക്കാലത്ത് മാതാപിതാക്കളെ ഒപ്പം കൂട്ടുന്ന മലയാളികൾക്കും കുവൈറ്റ് സർക്കാരിന്റെ പുതിയ തീരുമാനം പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്. കുവൈറ്റിൽ മാതാപിതാക്കൾക്കുള്ള ആശ്രിതവിസ നിർത്തലാക്കിയതാണ് പ്രവാസികളുടെ സ്വപ്‌നങ്ങൾക്ക് വിലങ്ങ് തടിയായിരിക്കുന്ന
കുവൈറ്റ്: കുവൈറ്റിലെ പ്രവാസികളുടെ സ്വപ്‌നങ്ങൾക്ക് വീണ്ടും കടിഞ്ഞാൺ വീഴുന്നു. അവധിക്കാലത്ത് മാതാപിതാക്കളെ ഒപ്പം കൂട്ടുന്ന മലയാളികൾക്കും കുവൈറ്റ് സർക്കാരിന്റെ പുതിയ തീരുമാനം പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്. കുവൈറ്റിൽ മാതാപിതാക്കൾക്കുള്ള ആശ്രിതവിസ നിർത്തലാക്കിയതാണ് പ്രവാസികളുടെ സ്വപ്‌നങ്ങൾക്ക് വിലങ്ങ് തടിയായിരിക്കുന്നത്.
ഇനി മുതൽ ഭാര്യയ്ക്കും മക്കൾക്കും മാത്രമേ ആശ്രിതവിസയിൽ രാജ്യത്തെത്താനാകൂവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സിറ്റിസൺഷിപ്പ് ആൻഡ് പാസ്‌പോർട്ട് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഷെയ്ഖ് മാസെൻ അൽ ജറാഹ് അറിയിച്ചു.
കൂടാതെ കുടുംബ സന്ദർശകവിസയിലും ചില മാറ്റങ്ങൾ വരുത്തി. ഭാര്യയ്ക്കും കുട്ടികൾക്കുമുള്ള കുടുംബസന്ദർശക വിസയുടെ കാലാവധി മൂന്നു മാസവും ബന്ധുക്കൾക്ക് ഒരു മാസവുമായി നിയന്ത്രണം ഏർപ്പെടുത്തി. സന്ദർശക വിസയിൽ രാജ്യത്തെത്തുന്നവരുടെ വിസിറ്റ് വിസ ഒരു മാസത്തെ കാലാവധിക്ക് ശേഷം റദ്ദാക്കും.
അതേസമയം പ്രവാസികൾക്ക് വിവിധ സേവനങ്ങൾക്കുള്ള ഫീസ് വർദ്ധനവിനും നീക്കം നടക്കുന്നുണ്ട്. പ്രവാസികളുടെ വിസ അടക്കമുള്ള ഫീസ് വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച പഠന റിപ്പോർട്ട് അടുത്ത പാർലമെന്റ് മീറ്റിങ്ങിൽ അവതരിപ്പിക്കും.