- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ ഇനി മുതൽ കുടുംബ വിസ ഭാര്യയ്ക്കും കുട്ടികൾക്കും മാത്രം; മക്കൾക്കൊപ്പം കഴിയുന്ന അച്ഛനും അമ്മയ്ക്കുമെല്ലാം നാട്ടിലേക്ക് മടങ്ങേണ്ടി വരും
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇനി മുതൽ കുടുംബ വിസ അനുവദിക്കുന്നത് ഭാര്യയ്ക്കും കുട്ടികൾക്കും മാത്രം. ആഭ്യന്തര മന്ത്രാലയത്തിലെ റസിഡൻഷ്യൻ- പാസ്‌പോർട്ട് വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ, വിദേശ ജോലിക്കാർക്ക് മാതാപിതാക്കൾ, സഹോദരങ്ങൾ തുടങ്ങിയ അടുത്ത ബന്ധുക്കളെ കുടുംബ വിസയിൽ കുവൈത്തിലേക്ക് കൊണ്ടുവരാൻ സാധിക്കാതെയായി. നിലവിൽ രക്ഷിതാക്കളും സഹോദരങ്ങളുമായി കുടുംബ വിസയിൽ കുവൈത്തിലുള്ള 11,500 പേർ പുതിയ നിയമത്തിന്റെ പരിധിയിൽവരും. ഇവർക്ക് കുടുംബ വിസ വീണ്ടും പുതുക്കിക്കൊടുക്കില്ല. അതിനാൽ കുടുംബ വിസയിൽ രാജ്യത്ത് താമസിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വരും.
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇനി മുതൽ കുടുംബ വിസ അനുവദിക്കുന്നത് ഭാര്യയ്ക്കും കുട്ടികൾക്കും മാത്രം. ആഭ്യന്തര മന്ത്രാലയത്തിലെ റസിഡൻഷ്യൻ- പാസ്‌പോർട്ട് വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതോടെ, വിദേശ ജോലിക്കാർക്ക് മാതാപിതാക്കൾ, സഹോദരങ്ങൾ തുടങ്ങിയ അടുത്ത ബന്ധുക്കളെ കുടുംബ വിസയിൽ കുവൈത്തിലേക്ക് കൊണ്ടുവരാൻ സാധിക്കാതെയായി. നിലവിൽ രക്ഷിതാക്കളും സഹോദരങ്ങളുമായി കുടുംബ വിസയിൽ കുവൈത്തിലുള്ള 11,500 പേർ പുതിയ നിയമത്തിന്റെ പരിധിയിൽവരും.
ഇവർക്ക് കുടുംബ വിസ വീണ്ടും പുതുക്കിക്കൊടുക്കില്ല. അതിനാൽ കുടുംബ വിസയിൽ രാജ്യത്ത് താമസിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വരും.
Next Story