- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ വിദേശികളായ നിരവധി അദ്ധ്യാപകർക്ക് തൊഴിൽ നഷ്ട ഭീഷണി; വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന് 1507 വിദേശികളെ ഒഴിവാക്കാൻ നിർദ്ദേശം; ആശങ്കയോടെ മലയാളികൾ ഉൾപ്പെട്ട ഇന്ത്യൻ സമൂഹവും
കുവൈത്ത് സിറ്റി: മലയാളികളടക്കമുള്ള പ്രവാസി സമൂഹത്തെ ആശങ്കയിലാക്കി വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന് 1507 വിദേശികളെ ഒഴിവാക്കാൻ നിർദ്ദേശം. അടുത്ത അധ്യായന വർഷം മുതൽ വിദേശികളുടെ എണ്ണം കുറയ്ക്കാൻ സിവിൽ സർവീസ് കമ്മീഷൻ ആണ് ആവശ്യപ്പെട്ടത്. ഇതോടെ നിരവധി വിദേശി അദ്ധ്യാപകർ തൊഴിൽ നഷ്ട ഭീഷണി നേരിടുകയാണ്. 660 അദ്ധ്യാപകരെയും 214 സാമൂഹ്യപ്രവർത്തകരെയും 584 മറ്റുള്ളവരെയുമാണ് പിരിച്ച് വിടാൻ നിർദേശിക്കുന്നത്. അതേസമയം, ആനുകൂല്യങ്ങൾ കുറച്ചതിനെത്തുടർന്ന് ഒട്ടേറെ വിദേശി അദ്ധ്യാപകർരാജി സമർപ്പിച്ചിട്ടുണ്ട്. അതേസമയം, വിദേശികളുടെ കുടുംബവിസയ്ക്ക് നിലവിലുള്ള ശമ്പളപരിധി 250 ദിനാറിൽനിന്ന് 450 ദിനാറായി വർദ്ധിപ്പിക്കും.
കുവൈത്ത് സിറ്റി: മലയാളികളടക്കമുള്ള പ്രവാസി സമൂഹത്തെ ആശങ്കയിലാക്കി വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന് 1507 വിദേശികളെ ഒഴിവാക്കാൻ നിർദ്ദേശം. അടുത്ത അധ്യായന വർഷം മുതൽ വിദേശികളുടെ എണ്ണം കുറയ്ക്കാൻ സിവിൽ സർവീസ് കമ്മീഷൻ ആണ് ആവശ്യപ്പെട്ടത്.
ഇതോടെ നിരവധി വിദേശി അദ്ധ്യാപകർ തൊഴിൽ നഷ്ട ഭീഷണി നേരിടുകയാണ്. 660 അദ്ധ്യാപകരെയും 214 സാമൂഹ്യപ്രവർത്തകരെയും 584 മറ്റുള്ളവരെയുമാണ് പിരിച്ച് വിടാൻ നിർദേശിക്കുന്നത്. അതേസമയം, ആനുകൂല്യങ്ങൾ കുറച്ചതിനെത്തുടർന്ന് ഒട്ടേറെ വിദേശി അദ്ധ്യാപകർരാജി സമർപ്പിച്ചിട്ടുണ്ട്.
അതേസമയം, വിദേശികളുടെ കുടുംബവിസയ്ക്ക് നിലവിലുള്ള ശമ്പളപരിധി 250 ദിനാറിൽനിന്ന് 450 ദിനാറായി വർദ്ധിപ്പിക്കും.
Next Story