- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ പെട്രോൾ വില വീണ്ടും ഉയർന്നേക്കും; ഡിസംബറോടെ പുനഃക്രമീകരണം ഉണ്ടാകുമെന്ന് പെട്രോളിയം കമ്പനി
കുവൈത്തിൽ പെട്രോൾ വില പുനഃക്രമീകരണം ഡിസംബറിൽ ഉണ്ടാകുമെന്നു നാഷണൽ പെട്രോളിയം കമ്പനി അറിയിച്ചതോടെ വരാനിരിക്കുന്ന വില വർദ്ധനവിന്റെ ആശങ്കയിലാണ് പൊതുസമൂം. ഓരോ മൂന്നു മാസം കൂടുമ്പോഴും വില പുനർനിർണയിക്കാനുള്ള തീരുമാന ത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി ഡെപ്യൂട്ടി സിഇഒ ബാസിം അൽ ഈസയാണ് ഇക്കാര്യം അറിയിച്ചത് . സെപ്റ്റംബർ ഒന്നുമുതലാണ് കുവൈത്തിൽ പെട്രോൾ വിലവർധന നിലവിൽ വന്നത്. സാമ്പത്തിക അച്ചടക്ക നടപടികളുടെ ഭാഗമായി ഇന്ധന സബ്സിഡി എടുത്തു മാറ്റിയതോടെയാണ് പെട്രോൾ ഇനങ്ങൾക്ക് 40 മുതൽ 83 ശതമാനം വരെ വില കൂടിയത്. പ്രീമിയം ലിറ്ററിന് 85 ഫിൽസ് സൂപ്പർ 105 ഫിൽസ്, അൾട്രാ ലോ എമിഷൻ 165ഫിൽസ് എന്നിങ്ങനെയാണ് നിലവിലെ നിരക്ക്. ഓരോ മൂന്നു മാസം കൂടുമ്പോഴും അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വിലക്ക് ആനുപാതികമായി ആഭ്യന്ത്രര വിപണി വിലയും ക്രമീകരിക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനായി പ്രത്യേക സബ്സിഡി പുനരവലോകന സമിതിയെ മന്ത്രി സഭ നിയോഗിക്കുക യുമുണ്ടായി. പ്രെട്രോൾ വില വർധിച്ചത് കാരണം ജന
കുവൈത്തിൽ പെട്രോൾ വില പുനഃക്രമീകരണം ഡിസംബറിൽ ഉണ്ടാകുമെന്നു നാഷണൽ പെട്രോളിയം കമ്പനി അറിയിച്ചതോടെ വരാനിരിക്കുന്ന വില വർദ്ധനവിന്റെ ആശങ്കയിലാണ് പൊതുസമൂം. ഓരോ മൂന്നു മാസം കൂടുമ്പോഴും വില പുനർനിർണയിക്കാനുള്ള തീരുമാന ത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി ഡെപ്യൂട്ടി സിഇഒ ബാസിം അൽ ഈസയാണ് ഇക്കാര്യം അറിയിച്ചത് .
സെപ്റ്റംബർ ഒന്നുമുതലാണ് കുവൈത്തിൽ പെട്രോൾ വിലവർധന നിലവിൽ വന്നത്. സാമ്പത്തിക അച്ചടക്ക നടപടികളുടെ ഭാഗമായി ഇന്ധന സബ്സിഡി എടുത്തു മാറ്റിയതോടെയാണ് പെട്രോൾ ഇനങ്ങൾക്ക് 40 മുതൽ 83 ശതമാനം വരെ വില കൂടിയത്. പ്രീമിയം ലിറ്ററിന് 85 ഫിൽസ് സൂപ്പർ 105 ഫിൽസ്, അൾട്രാ ലോ എമിഷൻ 165ഫിൽസ് എന്നിങ്ങനെയാണ് നിലവിലെ നിരക്ക്. ഓരോ മൂന്നു മാസം കൂടുമ്പോഴും അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വിലക്ക് ആനുപാതികമായി ആഭ്യന്ത്രര വിപണി വിലയും ക്രമീകരിക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ഇതിനായി പ്രത്യേക സബ്സിഡി പുനരവലോകന സമിതിയെ മന്ത്രി സഭ നിയോഗിക്കുക യുമുണ്ടായി. പ്രെട്രോൾ വില വർധിച്ചത് കാരണം ജനങ്ങൾ താരതമ്യേന വില കുറഞ്ഞ പ്രീമിയം പെട്രോൾ കൂടുതലായി ഉപയോഗിക്കുന്ന സാഹചര്യം ആണുള്ളത്. സെപ്റ്റബറിനു ശേഷം പ്രീമിയം പെട്രോളിന്റെ ഉപയോഗത്തിൽ 60 ശതമാനം വർദ്ധനയാണുണ്ടായത്. ഓരോ വാഹനങ്ങൾക്കും അനുയോജ്യമായ പെട്രോൾ ഇനങ്ങൾ തെരഞ്ഞെടുക്കാൻ വാഹന ഉടമകളെ സഹായിക്കുന്ന പ്രത്യേക സ്മാർട് ഫോൺ ആപ്ളിക്കേഷൻ കെ.എൻ.പി.സി പുറത്തിറക്കിയാതായി ഡെപ്യൂട്ടി സിഇഒ പറഞ്ഞു.