- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രൈവിങിനിടെയുള്ള മൊബൈൽഫോൺ ഉപയോഗിക്കുന്നവരുടെയും സീറ്റ്‌ബെൽറ്റ് ധരിക്കാത്തവരുടെയും വാഹനങ്ങൾ രണ്ട് മാസം വരെ തടഞ്ഞു വക്കും; പാർക്കിങ് ഏരിയകളിലല്ലാതെയും നടപ്പാതകളിലുംമറ്റും നിർത്തിയിടുന്ന വാഹനങ്ങൾ ജപ്തി ചെയ്യും; അടുത്താഴ്ച്ച മുതൽ നടപ്പിലാക്കുന്ന കുവൈറ്റിലെ ഗതാഗത നിയമങ്ങൾ ഇങ്ങനെ
ഡ്രൈവിങിനിടെയുള്ള മൊബൈൽഫോൺ ഉപയോഗിക്കുന്നവരുടെയും സീറ്റ്‌ബെൽറ്റ് ധരിക്കാത്തവരുടെയും വാഹനങ്ങൾ രണ്ട് മാസം വരെ തടഞ്ഞു വക്കുക, പാർക്കിങ് ഏരിയകളിലല്ലാതെയും നടപ്പാതകളിലുംമറ്റും നിർത്തിയിടുന്ന വാഹനങ്ങൾ ജപ്തി ചെയ്യുക തുടങ്ങിയ കർശന നിയമങ്ങളോടെ കുവൈറ്റിൽ ഗതാഗത നിയമങ്ങൾ കൂടുതൽ കഠിനമാക്കുന്നു. അമിതവേഗം, ഡ്രൈവിങിനിടെയുള്ള മൊബൈൽഫോൺ ഉപയോഗം, സീറ്റ്‌ബെൽറ്റ് ധരിക്കാതെയുള്ള ഡ്രൈവിങ് തുടങ്ങിയ നിയമലംഘനങ്ങളുടെ പേരിൽ പിടിക്കപ്പെടു ന്നവരുടെ വാഹനങ്ങൾ രണ്ടുമാസം വരെ തടഞ്ഞുവെയ്ക്കും. നിയന്ത്രണം ഏർപ്പെടുത്തി യിരിക്കുന്ന പാർക്കിങ് ഏരിയകളിലും നടപ്പാതകളിലും നിർത്തിയിടുന്നവയും, ഗതാഗത ക്കുരുക്ക് ഉണ്ടാക്കുന്ന വാഹനങ്ങളും ജപ്തിചെയ്യും. ഇത്തരത്തിൽ പിടികൂടുന്ന വാഹനങ്ങൾ രണ്ടുമാസംവരെ ബന്ധപ്പെട്ട വകുപ്പുകൾ സൂക്ഷിക്കും. ഗതാഗതനിയമ ലംഘനം നടത്തുന്ന പൗരന്മാർക്ക് പിഴശിക്ഷ ഏർപ്പെടുത്തുമെന്നും കുറച്ചുകാലത്തേക്ക് വാഹനങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്യും. ചുവപ്പ് സിഗ്‌നൽ മറികടക്കൽ,ലൈസൻസില്ലാതെ വാഹനമോടിക്കൽ തുടങ്ങിയ ഗു
ഡ്രൈവിങിനിടെയുള്ള മൊബൈൽഫോൺ ഉപയോഗിക്കുന്നവരുടെയും സീറ്റ്‌ബെൽറ്റ് ധരിക്കാത്തവരുടെയും വാഹനങ്ങൾ രണ്ട് മാസം വരെ തടഞ്ഞു വക്കുക, പാർക്കിങ് ഏരിയകളിലല്ലാതെയും നടപ്പാതകളിലുംമറ്റും നിർത്തിയിടുന്ന വാഹനങ്ങൾ ജപ്തി ചെയ്യുക തുടങ്ങിയ കർശന നിയമങ്ങളോടെ കുവൈറ്റിൽ ഗതാഗത നിയമങ്ങൾ കൂടുതൽ കഠിനമാക്കുന്നു.
അമിതവേഗം, ഡ്രൈവിങിനിടെയുള്ള മൊബൈൽഫോൺ ഉപയോഗം, സീറ്റ്‌ബെൽറ്റ് ധരിക്കാതെയുള്ള ഡ്രൈവിങ് തുടങ്ങിയ നിയമലംഘനങ്ങളുടെ പേരിൽ പിടിക്കപ്പെടു ന്നവരുടെ വാഹനങ്ങൾ രണ്ടുമാസം വരെ തടഞ്ഞുവെയ്ക്കും. നിയന്ത്രണം ഏർപ്പെടുത്തി യിരിക്കുന്ന പാർക്കിങ് ഏരിയകളിലും നടപ്പാതകളിലും നിർത്തിയിടുന്നവയും, ഗതാഗത ക്കുരുക്ക് ഉണ്ടാക്കുന്ന വാഹനങ്ങളും ജപ്തിചെയ്യും. ഇത്തരത്തിൽ പിടികൂടുന്ന വാഹനങ്ങൾ രണ്ടുമാസംവരെ ബന്ധപ്പെട്ട വകുപ്പുകൾ സൂക്ഷിക്കും.
ഗതാഗതനിയമ ലംഘനം നടത്തുന്ന പൗരന്മാർക്ക് പിഴശിക്ഷ ഏർപ്പെടുത്തുമെന്നും കുറച്ചുകാലത്തേക്ക് വാഹനങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്യും. ചുവപ്പ് സിഗ്‌നൽ മറികടക്കൽ,ലൈസൻസില്ലാതെ വാഹനമോടിക്കൽ തുടങ്ങിയ ഗുരുതര നിയമലംഘനം നടത്തുന്ന വിദേശികളെ നാടുകടത്തുക തന്നെ ചെയ്യും. അപകട കരമായ ഡ്രൈവിങ്, സ്വകാര്യ വാഹനങ്ങളിൽ യാത്രക്കാരെ നിയമ വിരുദ്ധമായി കൊണ്ടുപോകുക, തുടങ്ങിയവർക്കെതിരെയും കർശന നടപടിയാവും സ്വീകരിക്കുകയെന്നും അറിയിച്ചു.