- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനുവരി മുതൽ പാർക്കിങ് നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് തടവ് ശിക്ഷ; കുവൈത്തിൽ അംഗപരിമിതർക്കായി മാറ്റി വച്ചിരിക്കുന്ന സ്ഥലത്ത് മറ്റുള്ളവർ വാഹനങ്ങൾ പാർക്ക് ചെയ്താൽ തടവ് ഉറപ്പ്
ജനുവരി മുതൽ പാർക്കിങ് നിയമം ലംഘിക്കുന്നവർ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് അധികൃതരുടെ മുന്നറിയിപ്പ് വീണ്ടും. അംഗപരിമിതർക്കായി നീക്കി വച്ചിരിക്കുന്ന സ്ഥലത്ത് മറ്റുള്ളവർ വാഹനങ്ങൾ പാർക്ക് ചെയ്താൽ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ജനുവരി മുതൽ ഇത് പ്രാബല്ല്യത്തിൽ വരുത്താനാണ് തീരുമാനം.ഇതിന് മുന്നോടിയായി ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. അംഗപരിമിതരുടെ വാഹനങ്ങൾക്കായി മാറ്റിവച്ചിരിക്കുന്ന സ്ഥലത്ത് വാഹനങ്ങൾ പാർക്കുചെയ്യുന്നവർക്ക് ഒരു മാസം തടവുശിക്ഷയോ 200 ദിനാറോ രണ്ടും കൂടിയോ ശിക്ഷ നൽകാൻ നിയമവകുപ്പ് അനുശാസിക്കുന്നതായി അവാധി പറഞ്ഞു. അംഗപരിമിതർ തങ്കളുടെ കൈവശമുള്ള കാർഡുകളുടെ കാലാവധി കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്നും കഴിഞ്ഞവർ അവ പുതുക്കണമെന്നും അവശ്യപ്പെട്ടിട്ടുണ്ട്. ട്രാഫിക് പൊലീസുമായുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനാണിത്.
ജനുവരി മുതൽ പാർക്കിങ് നിയമം ലംഘിക്കുന്നവർ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് അധികൃതരുടെ മുന്നറിയിപ്പ് വീണ്ടും. അംഗപരിമിതർക്കായി നീക്കി വച്ചിരിക്കുന്ന സ്ഥലത്ത് മറ്റുള്ളവർ വാഹനങ്ങൾ പാർക്ക് ചെയ്താൽ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ജനുവരി മുതൽ ഇത് പ്രാബല്ല്യത്തിൽ വരുത്താനാണ് തീരുമാനം.ഇതിന് മുന്നോടിയായി ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു.
അംഗപരിമിതരുടെ വാഹനങ്ങൾക്കായി മാറ്റിവച്ചിരിക്കുന്ന സ്ഥലത്ത് വാഹനങ്ങൾ പാർക്കുചെയ്യുന്നവർക്ക് ഒരു മാസം തടവുശിക്ഷയോ 200 ദിനാറോ രണ്ടും കൂടിയോ ശിക്ഷ നൽകാൻ നിയമവകുപ്പ് അനുശാസിക്കുന്നതായി അവാധി പറഞ്ഞു.
അംഗപരിമിതർ തങ്കളുടെ കൈവശമുള്ള കാർഡുകളുടെ കാലാവധി കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്നും കഴിഞ്ഞവർ അവ പുതുക്കണമെന്നും അവശ്യപ്പെട്ടിട്ടുണ്ട്. ട്രാഫിക് പൊലീസുമായുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനാണിത്.