- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാഫിക് നിയമലംഘനങ്ങളുടെ ശിക്ഷ കടുപ്പിക്കണമെന്ന നിർദ്ദേശവുമായി കുവൈത്ത് ട്രാഫിക് വിഭാഗം; ഫത്‌വ ബോർഡിന്റെ അംഗീകാരം ലഭിച്ചാൽ നിയമലംഘകരെ കാത്തിരിക്കുന്നത് ലൈസൻസ് മരവിപ്പിക്കുന്നതടക്കമുള്ള കർശന നടപടികൾ
രാജ്യത്ത് വർദ്ധിച്ച് വരുന്ന നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനായി്ട്രാഫിക് നിയമലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിക്കണമെന്ന നിർദേശവുമായി കുവൈത്ത് ജനറൽ ട്രാഫിക് വിഭാഗം രംഗത്ത്. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ പോലുള്ള നിയമലംഘനങ്ങളിലേർപ്പെടുന്നവരുടെ ലൈസൻസ് മരവിപ്പിക്കുകയും വാഹനം കണ്ടുകെട്ടുന്നതുൾപ്പെടെ കടുത്ത നടപടികൾക്കാണ് നീക്കം നടക്കുന്നത്. മൊബൈൽ ഉപയോഗവും സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കലും രാജ്യത്തെ റോഡപകട മരണ നിരക്ക് വർധിപ്പിക്കുന്നതായി വിലയിരുത്തിയാണ് ട്രാഫിക് വകുപ്പ് ഇത്തരം നിയമ ലംഘനങ്ങൾക്കു ശിക്ഷ കടുത്തതാക്കണമെന്നു നിർദേശിച്ചത് . ഇത് സംബന്ധിച്ച റിപ്പോർട്ട് ഫത്‌വനിയമ നിർമ്മാണ ബോർഡിന് സമർപ്പിച്ചതായി ട്രാഫിക് വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫഹദ് അൽ ശുവൈഅ് പറഞ്ഞു . ഫത്‌വ ബോർഡിന്റെ അംഗീകാരം ലഭിച്ചാൽ മറ്റു നടപടികൾ പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ നിയമം പ്രാബല്യത്തിൽ കൊണ്ടുവരാൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ട്രാഫിക് മേധാവി പറഞ്ഞു. മണിക്കൂറിൽ 190 കിലോ മീറ്
രാജ്യത്ത് വർദ്ധിച്ച് വരുന്ന നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനായി്ട്രാഫിക് നിയമലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിക്കണമെന്ന നിർദേശവുമായി കുവൈത്ത് ജനറൽ ട്രാഫിക് വിഭാഗം രംഗത്ത്. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ പോലുള്ള നിയമലംഘനങ്ങളിലേർപ്പെടുന്നവരുടെ ലൈസൻസ് മരവിപ്പിക്കുകയും വാഹനം കണ്ടുകെട്ടുന്നതുൾപ്പെടെ കടുത്ത നടപടികൾക്കാണ് നീക്കം നടക്കുന്നത്.
മൊബൈൽ ഉപയോഗവും സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കലും രാജ്യത്തെ റോഡപകട മരണ നിരക്ക് വർധിപ്പിക്കുന്നതായി വിലയിരുത്തിയാണ് ട്രാഫിക് വകുപ്പ് ഇത്തരം നിയമ ലംഘനങ്ങൾക്കു ശിക്ഷ കടുത്തതാക്കണമെന്നു നിർദേശിച്ചത് . ഇത് സംബന്ധിച്ച റിപ്പോർട്ട് ഫത്‌വനിയമ നിർമ്മാണ ബോർഡിന് സമർപ്പിച്ചതായി ട്രാഫിക് വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫഹദ് അൽ ശുവൈഅ് പറഞ്ഞു . ഫത്‌വ ബോർഡിന്റെ അംഗീകാരം ലഭിച്ചാൽ മറ്റു നടപടികൾ പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ നിയമം പ്രാബല്യത്തിൽ കൊണ്ടുവരാൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ട്രാഫിക് മേധാവി പറഞ്ഞു.
മണിക്കൂറിൽ 190 കിലോ മീറ്ററിൽ അധികം വേഗതയിൽ വാഹനം ഓടിക്കുന്നവരുടെ വാഹനം രണ്ട് മാസത്തേക്ക് കണ്ടുകെട്ടുക, റോഡിന് വലതുവശത്തെ എമർജൻസി ലൈനിലൂടെ വാഹനമോടിക്കുന്നവരുടെ ലൈൻസ് പിൻവലിക്കുക എന്നിവയാണ് ട്രാഫിക് വകുപ്പ് മുന്നോട്ടു വെക്കുന്ന മറ്റു പ്രധാന ഭേദഗതികൾ.