കുവൈത്ത് സിറ്റി: കുവൈത്തിൽ ഗതാഗത നിയമം കൂടുതൽ കർശനമാക്കുന്ന ആർട്ടിക്കിൾ 207 പ്രാബല്യത്തിലാക്കി. ഈ മാസം 15 മുതൽ നിയമം കർശനമാക്കിയതോടെ പിടിയിലാകുന്ന വാഹനങ്ങളുടെ എണ്ണം 489 ആയി. സീറ്റ് ബെൽറ്റ് ധരിക്കാത്തവർ, ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ, അനധികൃതമായി പാർക്ക് ചെയ്യുന്നവർ തുടങ്ങിയ നിയമ ലംഘനങ്ങൾ നടത്തുന്നവരുടെയും വാഹനങ്ങൾ രണ്ടുമാസത്തേക്ക് പിടിച്ചെടുക്കും. കൂടാതെ കടുത്ത പിഴയും ഈടാക്കും.

ഇയർഫോൺ ഉപയോഗിക്കാതെ മൊബൈൽ ഫോണിൽ സംസാരിക്കുന്നതും ശിക്ഷാർഹമാണ്. മുന്നിലിരിക്കുന്ന മറ്റു യാത്രക്കാർ സിറ്റ് ബെൽറ്റ് ധരിക്കാതിരുന്നാലും ശിക്ഷാന ടപടികളുണ്ടാവും.മോട്ടോർ ബൈക്ക് ഓടിക്കുന്നവർ ഹെൽമെറ്റ് ഉപയോഗിക്കണം. വാഹന ഗതാഗത നിയമം ലംഘിക്കുന്നവർക്ക് യാതൊരുവിധ പരിഗണനയും നൽകുന്നതല്ല.

ഗതാഗത നിയമം പാലിക്കുന്നതിനാവശ്യമായ ബോധവത്കരണ സെമിനാറുകളും ഇതിന്റെ ഭാഗമായി പബ്ലിക് റിലേഷൻസ് മീഡിയ വിഭാഗം ആരംഭിച്ചതായും അണ്ടർസെക്രട്ടറി അറിയിച്ചു