കുവൈത്ത് സിറ്റി: രാജ്യത്തേത്ത് മാതാപിതാക്കളെയും സഹോദരങ്ങളെയും കൊണ്ടു വരുന്നവർക്ക് ഇനി ചിലവേറും. ബന്ധുക്കളെ സ്‌പോൺസർ ചെയ്യുന്നതിന് വിദേശികൾ 3000 ദിനാറിന്റെ ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചു.

രാജ്യത്ത് നിയമപരമായി പ്രവർത്തിക്കുന്ന ഇൻഷ്വറൻസ് കമ്പനിയിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ മാത്രമേ, നിലവിൽ രാജ്യത്ത് വസിക്കുന്ന മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും താമസരേഖ പുതുക്കി നൽകുകയുള്ളൂ.ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് രാജ്യത്തെ എല്ലാ കുടിയേറ്റ വിഭാഗം കേന്ദ്രങ്ങൾക്കും നൽകിയതായും നിയമം പ്രാബല്യത്തിൽ വന്നതായും വക്താവ് അറിയിച്ചു.

മാതാപിതാക്കളെ കൊണ്ട് വരുന്നവർക്ക് 1000 ദീനാർ ചുരുങ്ങിയ ശമ്പളം ഉണ്ടായിരിക്കണമെന്നും നിബന്ധന വന്നേക്കും. നിലവിൽ 50 ദീനാറുള്ള ഇൻഷുറൻസ് തുകയും വർധിപ്പിക്കും.