- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ ആശ്രിത, സന്ദർശകവിസ, ഇഖാമ നിരക്കുവർധന ഈ വർഷമില്ല; പുതിയ നിരക്കുകൾ അടുത്ത വർഷം ആദ്യം നിലവിൽ വന്നേക്കും
കുവൈത്ത് സിറ്റി: രാജ്യത്തെ ആശ്രിത, സന്ദർശകവിസകൾക്കും താമസാനുമതിക്കുമുള്ള നിരക്കുകൾ ഈ വർഷം വർദ്ധിക്കില്ല. പുതിയ നിരക്കുകൾ അടുത്ത വർഷം തുടക്കത്തിൽ വർധിപ്പിച്ചേക്കുമന്നൊണ് പുതിയ റിപ്പോർട്ട്. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഷാഹിദ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈവർഷം പ്രാബല്യത്തിൽവരുത്തണമെന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തരമന്ത്രാലയം ഇതുസംബന്ധിച്ച ശിപാർശ സമർപ്പിച്ചിരുന്നത്. ആശ്രിതവിസക്കും സന്ദർശകവിസക്കുമുള്ള നിരക്കുകളിൽ വൻ വർധനയാണ് ശിപാർശയിലുള്ളത്. സന്ദർശകവിസക്ക് നിലവിലെ മൂന്നു ദീനാറിൽനിന്ന് ഒരു മാസത്തേക്ക് 30 ദീനാർ, രണ്ടു മാസത്തേക്ക് 60 ദീനാർ, മൂന്നു മാസത്തേക്ക് 90 ദീനാർ എന്നിങ്ങനെയാണ് വർധിപ്പിച്ചത്. ആശ്രിതവിസക്ക് നിലവിലെ മൂന്നു ദീനാറിൽനിന്ന് കനത്ത വർധനയാണ് നിർദ്ദേശിച്ചി രിക്കുന്നത്. മാതാപിതാക്കൾക്ക് 300 ദീനാർ, ഭാര്യക്ക് 200 ദീനാർ, മക്കൾക്ക് 150 ദീനാർ എന്നിങ്ങനെയാണ് വർധന. ഇഖാമ പുതുക്കുന്നതിന് 20 ദീനാർ നൽകണം. താൽക്കാലിക ഇഖാമക്കും അതേനിരക്കുതന്നെ. ഇഖാമ കാലാവധി കഴിഞ്ഞാൽ നിലവിൽ ദിവസം രണ്ടു ദീന
കുവൈത്ത് സിറ്റി: രാജ്യത്തെ ആശ്രിത, സന്ദർശകവിസകൾക്കും താമസാനുമതിക്കുമുള്ള നിരക്കുകൾ ഈ വർഷം വർദ്ധിക്കില്ല. പുതിയ നിരക്കുകൾ അടുത്ത വർഷം തുടക്കത്തിൽ വർധിപ്പിച്ചേക്കുമന്നൊണ് പുതിയ റിപ്പോർട്ട്. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഷാഹിദ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈവർഷം പ്രാബല്യത്തിൽവരുത്തണമെന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തരമന്ത്രാലയം ഇതുസംബന്ധിച്ച ശിപാർശ സമർപ്പിച്ചിരുന്നത്. ആശ്രിതവിസക്കും സന്ദർശകവിസക്കുമുള്ള നിരക്കുകളിൽ വൻ വർധനയാണ് ശിപാർശയിലുള്ളത്. സന്ദർശകവിസക്ക് നിലവിലെ മൂന്നു ദീനാറിൽനിന്ന് ഒരു മാസത്തേക്ക് 30 ദീനാർ, രണ്ടു മാസത്തേക്ക് 60 ദീനാർ, മൂന്നു മാസത്തേക്ക് 90 ദീനാർ എന്നിങ്ങനെയാണ് വർധിപ്പിച്ചത്.
ആശ്രിതവിസക്ക് നിലവിലെ മൂന്നു ദീനാറിൽനിന്ന് കനത്ത വർധനയാണ് നിർദ്ദേശിച്ചി രിക്കുന്നത്. മാതാപിതാക്കൾക്ക് 300 ദീനാർ, ഭാര്യക്ക് 200 ദീനാർ, മക്കൾക്ക് 150 ദീനാർ എന്നിങ്ങനെയാണ് വർധന. ഇഖാമ പുതുക്കുന്നതിന് 20 ദീനാർ നൽകണം. താൽക്കാലിക ഇഖാമക്കും അതേനിരക്കുതന്നെ. ഇഖാമ കാലാവധി കഴിഞ്ഞാൽ നിലവിൽ ദിവസം രണ്ടു ദീനാർ വീതമുള്ള പിഴ നാലു ദീനാറായും സന്ദർശക വിസ കാലാവധി കഴിഞ്ഞാൽ നിലവിലുള്ള 10 ദീനാർ പിഴ 20 ദീനാറായി വർധിപ്പിക്കാനും നിർദ്ദേശമുണ്ട്.
വിസനിരക്ക് വർധിപ്പിക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി 2014 അവസാനത്തിലാണ് ആഭ്യന്തരമന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചത്. വൻ നിരക്കുവർധനാ ശിപാർശയുമായി സമിതി കഴിഞ്ഞവർഷം ജൂലൈയോടെ ആഭ്യന്തരമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഒപ്പം, ഗതാഗത നിയമലംഘനങ്ങളുടെ പിഴയിൽ വർധന വരുത്താൻ അതിനായി നിയോഗിച്ച സമിതിയും നിർദ്ദേശിച്ചു. ഇവ രണ്ടിനും ഈവർഷം ഫെബ്രുവരിയിലാണ് ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അൽഖാലിദ് അസ്സബാഹ് അംഗീകാരം നൽകിയത്.