- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശതൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് ജാമ്യത്തുക; തൊഴിൽ വിപണിയിൽ നിയന്ത്രണം ഏർപ്പെടുത്താൻ കുവൈറ്റ് സർക്കാർ
കുവൈറ്റ് സിറ്റി: തൊഴിൽ വിപണിയിൽ നിയന്ത്രണം വരുത്തുന്നതിന്റെ ഭാഗമായി വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് ജാമ്യത്തുക നിർബന്ധമാക്കുമെന്ന് കുവൈറ്റ് മാൻപവർ പബ്ലിക് അഥോറിറ്റി ഡയറക്ടർ ജനറൽ ജമാൽ അൽ ദോസരി വ്യക്തമാക്കി. ജാമ്യത്തുക ഏർപ്പെടുത്തിയാൽ അവിദഗ്ധ തൊഴിലാളികളുടെ ബാഹുല്യം കുറയ്ക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് അൽദോസരി പറ
കുവൈറ്റ് സിറ്റി: തൊഴിൽ വിപണിയിൽ നിയന്ത്രണം വരുത്തുന്നതിന്റെ ഭാഗമായി വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് ജാമ്യത്തുക നിർബന്ധമാക്കുമെന്ന് കുവൈറ്റ് മാൻപവർ പബ്ലിക് അഥോറിറ്റി ഡയറക്ടർ ജനറൽ ജമാൽ അൽ ദോസരി വ്യക്തമാക്കി. ജാമ്യത്തുക ഏർപ്പെടുത്തിയാൽ അവിദഗ്ധ തൊഴിലാളികളുടെ ബാഹുല്യം കുറയ്ക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് അൽദോസരി പറയുന്നു.
വിദേശത്തു നിന്ന് കുവൈറ്റിൽ തൊഴിൽ വാഗ്ദാനം ചെയ്ത് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുകയും അവസാനം ജോലി നൽകാതിരിക്കുകയും ചെയ്യുന്നവർക്കെതിരേയും കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കും. കൂടാതെ നിയമം ലംഘിക്കുന്നവർക്കുള്ള പിഴയും ശിക്ഷയും വർധിപ്പിക്കുന്നതിന് ആവശ്യമായ നിയമവ്യവസ്ഥകൾ ശക്തമാക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് ഡയറക്ടർ ജനറൽ വ്യക്തമാക്കി. ജാമ്യത്തുക ഏർപ്പെടുത്തിയാൽ വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും അവ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.