കുവൈത്ത് സിറ്റി: ലക്ഷ്യ ബോധമുള്ള കുടുംബം ധര്‍മ്മ നിഷ്ടയുള്ള സമൂഹം എന്ന ചതുര്‍മാസ ക്യാമ്പയിന്‍ പ്രമേയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദഅ് വ വിംഗ് സംഘടിപ്പിക്കുന്ന സ്‌നേഹ സംഗമം വെള്ളിയാഴ്ച (ജൂലായ് 5) വൈകുന്നേരം 6 മണിക്ക് മസ്ജിദുല്‍ കബീറില്‍ നടക്കും. സംഗമത്തില്‍ ഐ.ഐ.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സലഫി, നാസര്‍ മൌലവി മുട്ടില്‍, മുഹമ്മദ് ശാനിബ് പേരാമ്പ്ര എന്നിവര്‍ ക്ലാസുകളെടുക്കും.കുവൈത്തിന്റെ വിവിധ ഏരിയകളില്‍ നിന്ന് വാഹന സൌകര്യം സംഗമത്തിലേക്ക് ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക 65829673, 99060684