കേരളത്തിലെ 16 സഭകളുടെയും 21 എക്യുമെനിക്കൽ സംഘടനകളുടെയും ഔദ്യോഗിക ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ (കെ.സി.സി. ) കുവൈറ്റ് റീജൻ നിലവിൽ വന്നു.നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് (എൻ.ഇ.സി.കെ. ) അഹമ്മദി സെന്റ്. പോൾസ് ചർച്ചുകൾ കേന്ദ്രീകരിച്ചായിക്കും പ്രവർത്തനം .

കെ.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത കുവൈറ്റ് റീജൻ ഉദ്ഘാടനം ചെയ്തു. നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് പ്രസിഡന്റ് റവ. ഇമ്മാനുവൽ ഗരീബുമായി കെ.സി.സി. ഭാരവാഹികൾ ചർച്ചകൾ നടത്തി. പ്രസിഡണ്ടായി ഫാ. ഡോ. ബിജു പാറക്കലിനെയും വൈസ് പ്രസിഡണ്ടുമാരായി റവ. സി സി കുരുവിള, ഫാ.സ്റ്റീഫൻ നടുവക്കാട്, റവ.ബിനോയ് ജോസഫ് , ജോയി ജോൺ തുരുത്തിക്കര,ആശ എബി എന്നിവരെയും സെക്രട്ടറിയായി അജോഷ് മാത്യുവിനെയും ട്രഷററായി സിബു അലക്‌സ് ചാക്കോയെയും
പ്രത്യേക ക്ഷണിതാവായി എൻ.ഇ.സി.കെ സെക്രട്ടറി റോയി കെ. യോഹന്നാനെയും
തെരഞ്ഞെടുത്തു.

വിവിധ കമ്മീഷനുകളുടെ ചുമതലക്കാരായി ജോർജ് ജേക്കബ്, ബിജി സാമുവൽ, ബെഞ്ചമിൻ ഫിലിപ്, സെറിൻ എബ്രഹാം, ദീന സന്തോഷ്, റെയിമോൾ ജോസഫ്, മനോജ് ജോസഫ്, വർഗീസ് ജോസഫ് മാരാമൺ, മാത്യു എബ്രഹാം, ജോർജ് പുന്നൂസ്, ഡീക്കൻ സന്തോഷ് മാത്യു എന്നിവരെ തെരഞ്ഞെടുത്തു.