- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
വിശ്വാസിയുടെ ആത്യന്തിക ലക്ഷ്യം സ്വർഗ്ഗമാണ് - യൂനുസ് സലിം
കുവൈറ്റ് : വിശുദ്ധ ഖുർആൻ സ്വർഗ്ഗാവകാശികളുടെ ലക്ഷണമായി പറയുന്നത് അവർ സത്യവിശ്വാസത്തോടൊപ്പം സത്കർമ്മങ്ങളും ചെയ്യുന്നവരാണെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡണ്ട് യൂനുസ് സലിം ഉൽബോധിപ്പിച്ചു. ജലീബ് യുണിറ്റ് സംഘടിപ്പിച്ച തെരെഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൽകർമ്മങ്ങൾ കൂട്ടമായി ചെയ്യുന്നതിനാണ് സംഘടനകൾ.
സംഘടനാ പ്രവർത്തകർ ആത്യന്തികമായി ലക്ഷ്യമാക്കേണ്ടത് സ്വർഗ്ഗ പ്രവേശനമാകണം. യൂനുസ് സലീം വിശദീകരിച്ചു. 2024 വർഷത്തേക്കുള്ള ജലീബ് യുണിറ്റ് ഭാരവാഹികളായി ഇബ്രാഹിം കൂളിമുട്ടം (പ്രസിഡൻ് ), മുർഷിദ് അരീക്കാട് (ജന: സെക്രട്ടറി), ബഷീർ വണ്ടൂർ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു . മറ്റു ഭാരവാഹികൾ : ഇ എ റഷീദ് (വൈ: പ്രസിഡൻ്), മശ്ഹൂദ് കൊയിലാണ്ടി (ഓർഗനൈസിങ്), അബ്ദുറഹ്മാൻ പട്ടാമ്പി വെളിച്ചം, ക്യു എൽ എസ്), നഹാസ് മങ്കട (ദഅവാ), അബ്ദുൽ മജീദ് കാപ്പാട് (വിദ്യാഭ്യാസം), കുഞ്ഞഹമ്മദ് (സോഷ്യൽ വെൽഫയർ), ആരിഫ് പുളിക്കൽ, ഫൈസൽ വളാഞ്ചേരി, ജംഷീർ തിരുന്നാവായ (കേന്ദ്ര കൗൺസിലർമാർ) എന്നിവരെ തെരെഞ്ഞെടുത്തു.
കേന്ദ്ര നേതാക്കളായ അയ്യൂബ് ഖാൻ മാങ്കാവ് , നബീൽ ഫറോക്ക് എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. 2023 വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി മുർഷിദും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ഫൈസൽ വളാഞ്ചേരിയും അവതരിപ്പിച്ചു.