- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റി : യൂനുസ് പ്രസിഡന്റ് അസീസ് സലഫി സെക്രട്ടറി
കുവൈത്ത് സിറ്റി : മുസ്ലിം മതസംഘടനകൾ ഇസ്ലാമിക ദർശനങ്ങളുടെ മാതൃകാ പകർപ്പുകളാവുമ്പോൾ മാത്രമേ ഉത്തമസമൂഹമായി രൂപപ്പെടുകയുള്ളൂവെന്ന് കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന സെക്രട്ടറി ഫൈസൽ നന്മണ്ട പറഞ്ഞു. എന്നാൽ വർത്തമാനകാലത്ത് സംഘടനാ സ്വരൂപങ്ങളെയും സിസ്റ്റങ്ങളെയും മതം നിയന്ത്രിക്കുന്നതിനുപകരം മതദർശനങ്ങളെ സംഘടന നിയന്ത്രിക്കുന്ന ഗതിവൈപരീത്വം പലരംഗങ്ങളിലും കാണാവുന്നതാണെന്ന് ഫൈസൽ പറഞ്ഞു.
ഐ.ഐ.സി കേന്ദ്ര കൗൺസിൽ സംഗമത്തിൽ സംസാരിക്കുകയായിരുന്നു. മതസംഘടനകൾക്ക് കൃത്യമായ ആശയാടിത്തറ അനിവാര്യമാണ്. കേവം ഒരു ദർശനത്തെ അടിസ്ഥാനമാക്കി കർമങ്ങൾ ചിട്ടപ്പെടുത്തുകയെന്നതല്ലല്ലോ മതസംഘടനകളുടെ ധർമം. മറിച്ച്, തങ്ങൾ പ്രതിനിധീകരിക്കുന്ന ആശയാദർശങ്ങളുടെ ജീവിതമാതൃകകൾ അണികളിലും പ്രവർത്തനപദ്ധതികളിലും കണിശമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തലാണ് - ഫൈസൽ നന്മണ്ട വിശദീകരിച്ചു.
കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിനും ഇന്ത്യന്‍ എംബസിക്കും കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇന്ത്യൻ ഇസ്ലാഹി സെന്റർ 2024 കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റായി യൂനുസ് സലീം (പുതിയങ്ങാടി), ജനറൽ സെക്രട്ടറിയായി അബ്ദുൽ അസീസ് സലഫി (പാറന്നൂർ), ട്രഷറായി അനസ് മുഹമ്മദ് (ആലുവ) എന്നിവരെ തെരെഞ്ഞെടുത്തു. പ്രസിഡന്റായി രണ്ടാമതും തെരെഞ്ഞെടുക്കപ്പെട്ട യൂനുസ് സലീം മികച്ച സംഘാടകനും കോഴിക്കോട് പുതിയങ്ങാടി സ്വദേശിയുമാണ്. ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട കോഴിക്കോട് പാറന്നൂർ സ്വദേശിയായ അബ്ദുൽ അസീസ് സലഫി നേരത്തെ നാല് തവണ ജനറൽ സെക്രട്ടറിയായിട്ടുണ്ട്. രണ്ടാമതും ട്രഷറായി തെരെഞ്ഞെടുക്കപ്പെട്ട അനസ് മുഹമ്മദ് ആലുവ സ്വദേശിയാണ്.
വൈസ് പ്രസിഡന്റുമാർ അബൂബക്കര്‍ സിദ്ധീഖ് മദനി, അബ്ദുല്ലത്തീഫ് പേക്കാടൻ എന്നിവരാണ്. ഓർഗനൈസിങ് സെക്രട്ടറിയായി അയ്യൂബ് ഖാനെ തെരെഞ്ഞെടുത്തു.
മറ്റു വകുപ്പുകളും സെക്രട്ടറിമാരും യഥാക്രമം; ദഅ് വ (അബ്ദുൽ മനാഫ് മാത്തോട്ടം), ഔക്കാഫ്, ലജ് ന, ഹജ്ജ് ആൻഡ് ഉംറ (അബ്ദുൽ റഷീദ് ടി.എം), വിദ്യാഭ്യാസം (സൈദ് മുഹമ്മദ് റഫീഖ്), ഫൈൻ ആർട്സ് ആൻഡ് എംപ്ലോയ്മെന്റ് (നജ് മുദ്ധീൻ തിക്കോടി), ഐ.ടി (അബ്ദുറഹിമാൻ സിദ്ധീഖ്), മീഡിയ (മുഹമ്മദ് ആമിർ യൂ.പി), ഓഫീസ് അഫയേഴ്സ് ആൻഡ് ലൈബ്രറി (നബീൽ ഹമീദ്), പബ്ലിക് റിലേഷൻ (മുഹമ്മദ് ബഷീർ), ഖുർആൻ ലേണിങ് സ്കൂൾ ആൻഡ് വെളിച്ചം പരീക്ഷ (മുർഷിദ് അരീക്കാട്), സോഷ്യൽ വെൽഫയർ ( അബ്ദുന്നാസർ മുട്ടിൽ), ശബാബ് സ്റ്റുഡൻസ് വിങ് (മുഹമ്മദ് ശാനിബ് പേരാമ്പ്ര), പ്രോഗ്രാം ഇവന്റ് (സഅദ് കെ.സി).
തെരെഞ്ഞെടുപ്പ് ഇലക്ഷന് ഓഫീസര്‍ മാരായ ബഷീർ പാനായിക്കുളം, അയ്യൂബ് ഖാൻ, ഷാനിബ് പേരാമ്പ്ര, നബീൽ ഫറോഖ് എന്നിവര്‍ നിയന്ത്രിച്ചു.