- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
ഇസ്ലാഹി മദ്രസ്സ സ്റ്റുഡൻസ് വിങ് ചെയർമാനായി നബീഹ്; കൺവീനറായി അബാൻ അബ്ദുൽ ജലീലലും
കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ് ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിന് കീഴിൽ പ്രവർത്തിച്ചു വരുന്ന അബ്ബാസിയ ഇസ് ലാഹി മദ്രസ്സയിലെ സ്റ്റുഡൻസ് വിങ് ചെയർമാനായി നബീഹ് അബ്ദുൽ റഷീദിനെയും വൈസ് ചെയർമാനായി അബ്ദുൽ ബാസിത്തിനെയും കൺവീനറായി അബാൻ അബ്ദുൽ ജലീലിനെയും തെരെഞ്ഞെടുത്തു.
പെൺ കുട്ടികളുടെ ഭാഗത്തു നിന്നും ചെയർപേസണായി അഫ്റീൻ അബ്ദുറഹിമാനെയും വൈസ് ചെയർപേഴ്സണായി സഫ അബ്ദുറഹിമാൻ, മിസ്ബ ആഷിഖ് എന്നീവരെയും തെരഞ്ഞെടുത്തു. കേരളത്തിലെ സിഐ.ഇ.ആർ സിലബസ് പ്രകാരം നടന്നുവരുന്ന മദ്രസ്സയിലെ പഠന പാഠ്യേതര രംഗത്ത് കുരുന്നുകൾക്ക് മാർഗ്ഗ ദർശനികളായി തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി നേതൃത്വം നിലകൊള്ളും. പരിശുദ്ധ ഖുർആൻ, തജ്വീദ്, ഹിഫ്ള്, ചരിത്രം, കർമ്മം, സ്വഭാവം, വിശ്വാസം, പ്രാർത്ഥനകൾ, അറബിക്, മലയാളം എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് ക്ലാസുകൾ നടക്കുന്നത്. കലാകായിക, വിനോദ, വ്യക്തിത്വ വികസന പരിപാടികളും നാട്ടിലും ഇതേ സിലബസിൽ തുടർപഠനത്തിന് അവസരവും ഉണ്ട്.
ക്ലാസുകൾ എല്ലാ ശനിയാഴ്ചകളിലുമാണ് നടക്കുക. എൽ.കെ.ജി മുതൽ എട്ടാം തരം വരെയുള്ള ക്ലാസുകളാണ് നടന്നുവരുന്നത്. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക - അബ്ബാസിയ മദ്രസ്സ (9756 2375, 9959 3083, 6763 2426), ഫഹാഹീൽ മദ്രസ്സ (9754 4617, 6567 5689, 6905 4515), സാൽമിയ മദ്രസ്സ (5566 6152, 9667 0616, 65829673)തെരെഞ്ഞെടുപ്പിന് മദ്രസ്സ പ്രധാന അദ്ധ്യാപകൻ അബൂബക്കർ സിദ്ധീഖ് മദനി നേതൃത്വം നൽകി. അദ്ധ്യാപകരായ ആരിഫ് പുളിക്കൽ, ഷമീം ഒതായി എന്നിവർ സംസാരിച്ചു.