- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
'സർഗസായാഹ്നം' 2024 ടോസ്റ്റ് മാസ്റ്റേഴ്സ് പ്രസംഗ മത്സരം വിജയികൾ
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഏക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ആയ ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 'സർഗസായാഹ്നം' 2024 എന്ന പേരിൽ പൊതുവിഭാഗത്തിൽ മലയാള പ്രസംഗ മത്സരം സംഘടിപ്പിച്ചു.
അബ്ബാസിയ സാരഥി ഹാളിൽ നടന്ന പ്രസംഗ മത്സരത്തിന്റെ ഉദ്ഘാടനം കുവൈറ്റിലെ പ്രമുഖ സമൂഹിക സാംസ്കാരിക പ്രവർത്തകൻ ബാബുജി ബത്തേരി നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് മനോജ് മാത്യു വിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജോൺ മാത്യു യോഗ നിർദ്ദേശങ്ങൾ നൽകുകയും സുവി അജിത്ത് അവതരണം നിർവഹിക്കുകയും ചെയ്തു. ക്ലബ് മുൻ പ്രസിഡന്റ് ബിജോ പി ബാബു' ടോസ്റ്റ് മാസ്റ്റേഴ്സ് കൊണ്ടുള്ള പ്രയോജനങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. ഏരിയ 19 ഡയറക്ടർ ജമാലുദ്ദീൻ ഷെയ്ഖ് ആശംസകൾ നേർന്നു.
തുടർന്ന് പത്ത് മത്സരാർത്ഥികൾ മാറ്റുരച്ച പ്രസംഗം മത്സരത്തിന് ഷീബ പ്രമുഖ് മുഖ്യവിധി കർത്താവും പ്രസാദ് കവളങ്ങാട് മത്സര നിയന്ത്രകനും ആയിരുന്നു. . വാശിയേറിയ പ്രസംഗ മത്സരത്തിൽ ഇസ്മയിൽ വള്ളിയൊത്ത്, മിനി തോമസ്, സലാം കളനാട് എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ക്ലബ്ബ് അധ്യക്ഷൻ മനോജ് മാത്യു വിജയികൾക്ക് പ്രശസ്തി പത്രവും ഫലകവും കൈമാറി. സൂസൻ ഏബ്രഹാം, വനിതാ കണ്ണൻകുട്ടി എന്നിവർ സമയപാലനം നടത്തി. സാജു സ്റ്റീഫൻ , ഷബീർ സി എച്ച് എന്നിവർ ഏകോപനം നിർവഹിച്ചു. മത്സരാധ്യക്ഷൻ ജോമി ജോൺ സ്റ്റീഫൻ കൃതജ്ഞത രേഖപ്പെടുത്തി.
അംഗങ്ങളുടെ വ്യക്തിത്വ വികാസവും, ആശയവിനിമയ പാടവവും പ്രഭാഷണ കലയും വളർത്തുവാൻ പരിശീലനം നൽകുന്ന ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണൽ പ്രസ്ഥാനത്തിലെ കുവൈറ്റിലെ ഏക മലയാളം ക്ലബ്ബാണ് ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്. വിശദവിവരങ്ങൾക്കും അംഗത്വം നേടുവാനും ബന്ധപ്പെടുക - സുനിൽ 99284766; മനോജ് മാത്യു 6608 7125.