- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
കുടുംബജീവിതത്തിന് ഇസ്ലാം പവിത്രമായ സ്ഥാനമാണ് കൊടുക്കുന്നത് - ഐ.ഐ.സി ഫാമിലി മീറ്റ്
കുവൈത്ത് സിറ്റി:ലക്ഷ്യബോധമുള്ള കുടുംബത്തെയും ധർമ്മനിഷ്ടയുള്ള സമൂഹത്തെയും വാർത്തെടുക്കാൻ ധാർമിക, സദാചാര മൂല്യങ്ങളിൽ അധിഷ്ഠിതമായ ജീവിതം ചിട്ടപ്പെടുത്തണമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ ചതുർമാസ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ഫാമിലി മീറ്റ് വിശദീകരിച്ചു. ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ ഫാമിലി മീറ്റ് സംഘടിപ്പിച്ചത്. ഇസ്ലാം മാനവികമായ എല്ലാ ഗുണങ്ങളെയും ഉൾക്കൊള്ളുന്നു. അമാനവികമായ എല്ലാ ദുർഗുണങ്ങളെയും നിരാകരിക്കുന്നു. മനുഷ്യാവകാശങ്ങളെ അത് മാനിക്കുന്നു. നീതി പാലിക്കുവാനും അക്രമത്തിന്റെ പാത വെടിയുവാനും കൽപിക്കുന്നു. കുടുംബജീവിതത്തിന് ഇസ്ലാം പവിത്രമായ സ്ഥാനമാണ് കൊടുക്കുന്നത്. ഏകാന്തജീവിതവും ബ്രഹ്മചര്യവും ഇസ്ലാം അനുവദിക്കുന്നില്ല.
സത്യവിശ്വാസത്തിന്റെ സ്വാഭാവിക ഉൽപന്നമായ ധാർമികതയുടെ പാതയിലൂടെയാണ് ജീവിതം നയിക്കേണ്ടത്. സമൂഹത്തിന്റെ അടിത്തറയാണ് കുടുംബം. സമൂഹം നന്നാവാൻ കുടുംബങ്ങൾ നന്നായേ മതിയാവൂ. ഐ.ഐ.സി ഫാമിലി സംഗമം വ്യക്തമാക്കി.
ലക്ഷ്യ ബോധമുള്ള കുടുംബം ധർമ്മ നിഷ്ടയുള്ള സമൂഹം എന്ന ക്യാമ്പയിൻ പ്രമേയം ഐ.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി വിശദീകരിച്ചു. സൈദ് മുഹമ്മദ് റഫീഖ്, മനാഫ് മാത്തോട്ടം, ഷാനിബ് പേരാമ്പ്ര എന്നിവർ നിങ്ങളുടെ ശത്രു, പ്രവാസിയുടെ വെക്കേഷൻ, രക്ഷാകർതൃത്വം-ഖുർആനിക വായന എന്നീ വിഷയങ്ങളിൽ ക്ലാസെടുത്തു.
ഐ.ഐ.സി ഉപാധ്യക്ഷൻ അബ്ദുല്ലത്തീഫ് പേക്കാടൻ അധ്യക്ഷത വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി അയ്യൂബ് ഖാൻ സ്വാഗതവം മുഹമ്മദ് ആമിർ നന്ദിയും പറഞ്ഞു. യഹിയ ഖിറാഅത്ത് നടത്തി.