- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
സ്വാന്ത്വനം കുവൈറ്റ് വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം സംഘടിപ്പിച്ചു
കുവൈറ്റ് കേന്ദ്രമായി കഴിഞ്ഞ 23 വർഷമായി പ്രവർത്തിക്കുന്ന സ്വാന്ത്വനം കുവൈറ്റ് ജീവകാരുണ്യ മേഖലയ്‌ക്കൊപ്പം വിദ്യാഭ്യാസമേഖലയ്ക്കും പരിഗണന നൽകുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം സംഘടിപ്പിച്ചു.
പ്രതിവർഷം ഒന്നരക്കോടിയോളം രൂപ ചികിത്സാസഹായം ആയി നിർദ്ദന കുടുംബങ്ങളിലെ അർഹരായ രോഗികളായവർക്ക് ഇന്ത്യയിൽ ഉടനീളം പ്രത്യേകിച്ച് കേരളത്തിൽ എത്തിച്ച് കാരുണ്യ പ്രവർത്തനം ചെയ്തുവരുന്ന സാന്ത്വനം കുവൈറ്റ് എന്ന സംഘടന കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കും കരുനാഗപ്പള്ളി പുതിയകാവ് പുന്നക്കുളം സെന്റ്. ഗ്രിഗോറിയസ് എയ്ഡഡ് എൽ പി സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.
പഠനോപകരണ വിതരണം കരുനാഗപ്പള്ളി എംഎൽഎ ശ്രീ സി ആർ മഹേഷ് ഉദ്ഘാടനം ചെയ്തു..ചടങ്ങിൽ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി.
സ്‌കൂൾ ഹെഡ്‌മിസ്ട്രസ് ജയശ്രീ സ്വാഗതവും പിടിഎ പ്രസിഡന്റ് മഞ്ജു അധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹിക പ്രവർത്തകയായ ശ്രീജ ഗോപൻ എഴുത്തുകാരിയായ ജസീന റഹീം വാർഡ് മെമ്പർ സ്‌നേഹലത എന്നിവർ ആശംസ പ്രസംഗം നടത്തി.യോഗത്തിന് പിടിഎ വൈസ് പ്രസിഡന്റ് നജീം കൃതജ്ഞത രേഖപ്പെടുത്തി .
തുടർന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി നടന്ന പാട്ടും പറച്ചിലും എന്ന പരിപാടിക്ക് ശക്തികുളങ്ങര ജനമൈത്രി പൊലീസ് സ്റ്റേഷൻ സബ്ഇൻസ്‌പെക്ടർ (ഹൈവേ) ഉത്തര കുട്ടൻ ഗോപാലൻ അവർകളും ഗായകനും അദ്ധ്യാപകനുമായ ഡോ. ഷൈജു പരമേശ്വരനും നേതൃത്വം നൽകി.