- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാവേലിക്കര ബിഷപ്പ്മൂർ കോളേജ് അലുമിനിയുടെ നേത്യത്യത്തിൽ സാദരം 2022 അരങ്ങേറി
മാവേലിക്കര ബിഷപ്പ്മൂർ കോളേജ് അലുമിനിയുടെ നേത്യത്യത്തിൽ സാദരം 2022 നടത്തി. ബിഷപ്പ്മൂർ കോളേജ് പ്രിൻസിപ്പാൾ ഡോ. ജേക്കബ് ചാണ്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മനോജ് പരിമണം അദ്ധ്യക്ഷത വഹിച്ചു. റവ. ലെവിൻ കോശി, ബാബുജി ബത്തേരി , എ. ഐ. കുര്യൻ, ബാബു ഗോപാൽ, പൗർണ്ണമി സംഗീത്, ശ്യാം ശിവൻ എന്നിവർ ആശംസകൾ അറിയിച്ചു പ്രസംഗിച്ചു.
ഡോ. ജേക്കബ് ചാണ്ടിക്ക് ബാബുജി ബത്തേരി പൊന്നാട അണിയിച്ചു, ജെറി ജോൺ കോശി മെമെന്റ്റോ നൽകി ആദരിച്ചു.റവ. ലവിൻ കോശിക്ക് എ. ഐ. കുര്യൻ പൊന്നാട അണിയിക്കുകയും, ഫ്രാൻസിസ് ചെറുകോൽ മെമ്മന്റ്റോ നൽകി ആദരിക്കുകയും ചെയ്തു. യോഗത്തിന് ലേഖാ ശ്യാം സ്വാഗതവും, സംഗീത് സോമനാഥ് നന്ദിയും രേഖപ്പെടുത്തി. കോവിഡ് കാലഘട്ടത്തിൽ ആരോഗ്യ രംഗത്ത് പ്രവർത്തിച്ച അലുമിനി അസോസ്സിയേഷൻ അംഗങ്ങളെ ആദരിക്കുകയും, മെമെന്റ്റോ നൽകുകയും ചെയ്തു. അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
Next Story