വൈ. എം. സി. എ. കുവൈറ്റിന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം റവ. ഷിബു കെ. നിർവഹിച്ചു. പ്രസിഡന്റ് മാത്യൂ വർക്കി അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി എ. ഐ. കുര്യൻ, സജി ജേക്കബ്, ഡോ. ജോൺ തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.

പാസ്റ്റർ ജിബു പുന്നൂസ്, ജോൺ തോമസ് എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്യം നൽകി. അംഗങ്ങളുടെ വിവിധ പ്രോഗ്രാമുകളും, ഓർക്കിഡ് മ്യൂസിക്കൽ ഇവന്റ്റിന്റ ഗാനമേളയും അരങ്ങേറി. സെക്രട്ടറി മനോജ് പരിമണം സ്വാഗതവും, ട്രഷറാർ മാത്യൂ കോശി നന്ദിയും രേഖപ്പെടുത്തി. വൈസ് പ്രസിഡന്റ് മാത്യൂസ് മാമ്മൻ, ജോ. സെക്രട്ടറി സുനു ഈപ്പൻ, ജോ. ട്രഷറാർ അജേഷ് തോമസ് എന്നിവർ പ്രോഗ്രാമിന് നേത്യത്വം നൽകി.