കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആം ആദ്മി പ്രവർത്തകരുടെ സൗഹൃദ കൂട്ടായ്മയായ ആം ആദ്മി പ്രവാസി കൾച്ചറൽ അസോസിയേഷൻ സ്വതന്ത്ര ദിനാഘോഷം നടത്തി. ഓഗസ്റ്റ് -19 വെള്ളിയാഴ്ച വൈകിട്ട് 5മണിക്ക് അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ ഷിബു ജോണിന്റെ ആധ്യക്ഷതയിൽ നടത്തപ്പെട്ട യോഗത്തിൽ മുതിർന്ന അംഗം സൽമോൻ കെ ബി ദേശീയ പതാക ഉയർത്തി.

എൽദോ എബ്രഹാം സ്വാഗത പ്രസംഗവും, സേവിയർ ആളൂർ സ്വതന്ത്ര ദിന സന്ദേശവും നൽകി. ഷിബു ജോൺ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലുകയും പ്രവർത്തകർ ഏറ്റ് ചൊല്ലുകയും ചെയ്തു.ലിൻസ് തോമസ്, സബീബ് മോയ്തീൻ, സലീം കൊടുവള്ളി എന്നിവർ ആശംസകൾ നേർന്നു. പുതുതായി അംഗത്വം എടുത്തവരെ ഭാരവാഹികൾ സ്വീകരിച്ചു.

ഇവാൻ സാബുവിന്റെ നേതൃത്വത്തിൽ സംഗീത വിരുന്ന് അരങ്ങേറി . പ്രവീൺ ജോൺ കൃതജ്ഞത രേഖപ്പെടുത്തി. ദേശീയ ഗാനത്തോടെ യോഗ പരിപാടികൾ അവസാനിപ്പിച്ചു.