ന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78-ാം ജന്മദിനത്തോടനുബന്ധിച്ച് അബ്ബാസിയ, ഒഐസിസി ഓഫീസിൽ വച്ച് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഒഐസിസി നാഷണൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് എബി വാരികാട് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് രാജ്, നഗരപാലിക ബില്ലിലൂടെ അധികാര വികേന്ദ്രീകരണത്തിനു രാജ്യത്ത് ആദ്യമായി നേതൃത്വം നൽകിയ രാജീവ് ഗാന്ധിയെ രാഷ്ട്രം എക്കാലത്തും സ്മരിക്കുമെന്നും ഉത്ഘാടന പ്രസംഗത്തിൽ എബി വാരികാട് പറഞ്ഞു. ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിൻ മങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എസ്. പിള്ളൈ മുഖ്യ പ്രഭാഷണം നൽകി.

ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി വര്ഗീസ് ജോസഫ് മാരാമൺ, നാഷണൽ കമ്മിറ്റി ട്രഷറർ രാജീവ് നാടുവിലേമുറി, നാഷണൽ കമ്മിറ്റി സെക്രട്ടറി ജോയ് കറുവാളൂർ, സ്പോർട്സ് വിങ് ചെയർമാൻ മാത്യു ചെന്നിത്തല, കോട്ടയം ജില്ലാ ട്രഷറർ ബത്താർ ശിശുപാലൻ, ബാബു പനമ്പള്ളി തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

ചടങ്ങിൽ ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ സ്വാഗതവും യൂത്ത് വിങ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് മനോജ് റോയ് നന്ദിയും പറഞ്ഞു.

ആലപ്പുഴ ജില്ലാ സെക്രട്ടറി ജോൺസി സാമുവേൽ, ആലപ്പുഴ ജില്ലാ യൂത്ത് വിങ് ജനറൽ സെക്രട്ടറി ബിജി പള്ളിക്കൽ, കുര്യൻ തോമസ്, ഹരി പത്തിയൂർ, ജോൺ തോമസ്, സാബു തോമസ്, വിജോ പി തോമസ്, മനു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.