ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്‌സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ഇന്ത്യയുടെ എഴുപത്തിയാറാമത് സ്വാതന്ത്ര്യദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. വെള്ളിയാഴ്‌ച്ച വൈകുന്നേരം 4 മണി മുതൽ മംഗാഫ് ഫോക്ക് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഫോക്ക് പ്രസിഡന്റ് സേവ്യർ ആന്റണി ഉദ്ഘാടനം ചെയ്തു. ഫോക്ക് വൈസ് പ്രസിഡന്റ് ഹരിപ്രസാദ് യു.കെ അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകനായ ജ്യോതിദാസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി സംസാരിച്ചു.

മുൻ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനായ ഫോക്ക് മെമ്പർ ശ്രീരാജ് ചീരോത്തിനെ വേദിയിൽ ആദരിച്ചു. ഫോക്ക് ജനറൽ സെക്രട്ടറി ലിജീഷ് പി, ജോയിന്റ് ട്രഷറർ സൂരജ് കെ.വി, വനിതാവേദി ജോയിന്റ് ട്രഷറർ നിവേദിത സത്യൻ, ബാലവേദി കൺവീനർ അനിക മനോജ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിന് പ്രോഗ്രാം കൺവീനർ ലജിത്ത് സ്വാഗതവും ബാലവേദി കോർഡിനേറ്റർ വിനോദ് നന്ദിയും രേഖപ്പെടുത്തി. സ്വാതന്ത്ര്യ സമര ചരിത്രത്തെ ആസ്പദമാക്കി ക്വിസ് മത്സരവും, ചിത്രപ്രദർശനവും ഫോക്ക് ബാലവേദി കുട്ടികളുടെ വിവിധ കലാപ്രകടനങ്ങളും അരങ്ങേറി.

വീഡിയോ ലിങ്ക് :- https://we.tl/t-9mo41eqBoG