- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവ്യ നായർ വിശിഷ്ടാതിഥിയാവും; ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്' പൊന്നോണം-കിഴക്കിന്റെ വെനീസ് സമർപ്പണം വെള്ളിയാഴ്ച
കുവൈറ്റ് സിറ്റി :ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (AJPAK), കുവൈറ്റിൽ ആതുരസേവന രംഗത്തു ജോലി ചെയ്യുന്ന ആലപ്പുഴ ജില്ലക്കാരായ ആരോഗ്യ പ്രവർത്തകരെ , COVID -19 മഹാമാരികാലത്തെ അവരുടെ സ്തുത്യർഹ്യമായ സേവനങ്ങൾ പരിഗണിച്ചു് ആദരിക്കുന്ന പരിപാടി സെപ്റ്റംബർ 16 വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തുന്നു എന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
പ്രശസ്ത ചലച്ചിത്രതാരം നവ്യ നായർ 'കിഴക്കിന്റെ വെനീസ് സമർപ്പണം 2022 ' ഉത്ഘാടനം ചെയ്യും . മിമിക്രി ചലച്ചിത്ര തരാം ജയദേവ് കലവൂർ കലാപ്രകടനങ്ങളുടെ വർണ വിസ്മയം കാഴ്ച വെക്കുന്നതോടൊപ്പം പ്രശസ്ത നാടൻ പാട്ട് കലാകാരൻ ആദർശ് ചിറ്റാർ കുവൈറ്റിലെ പ്രശസ്ത നാടൻ പാട്ടു കൂട്ടായ്മ പൊലികയോടൊപ്പം നാടൻ പാട്ടുകൾ അരങ്ങേറും.
പുലർച്ചെ പത്തു മണിയോട് തുടങ്ങുന്ന പൊന്നോണം പരിപാടിക്ക് തിരുവാതിര, ചെണ്ടമേളം,ഗാനമേള,നൃത്ത നൃത്യങ്ങൾ അടങ്ങുന്ന വിവിധ കലാപരിപാടികളോടൊപ്പം വിഭവസമൃദ്ധമായ ഓണസദ്യയും ഓണാഘോഷ പരിപാടികൾക്ക് മിഴിവേകും.