വാരി കുവൈത്ത് ടാക്‌സി വെൽഫെയർ അസോസിയേഷൻ അംഗങ്ങളും കുടുംബങ്ങളും ഒത്തുചേർന്ന് ഓണാഘോഷം സംഘടിപ്പിച്ചു. മാവേലിയുടെ എഴുന്നള്ളത്തും ചെണ്ടമേളവും പുലിക്കളിയുമായ് കാണികൾക്ക് ഓണക്കാഴ്ച ഒരുക്കിയ ചടങ്ങിൽ ബിജീഷ് മമ്മിളീ സ്വാഗതം ആശംസിച്ചു, പ്രസിഡന്റ് ഷിനു മറ്റത്തിൽ അധ്യക്ഷത വഹിച്ചു. മെട്രൊ മെഡികൽ കെയർ ഗ്രൂപ്പ് ചെയർമാൻ ഹംസ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. സാമൂഹ്യപ്രവർത്തകൻ മുബാറക്ക് കാമ്പ്രത്ത് മുഖ്യപ്രഭാഷണം നടത്തി. ജോയ് ആലുക്കാസ് സെയിൽസ് മാനേജർ രാജേഷ് ആശംസകൾ അർപ്പിച്ചു. സെക്രട്ടറി എം കെ മധൂപ്, സന്തോഷ് ജഹറ, ജിമ്മിച്ചൻ, സലീം കൈത്താൻ, സലീം കടക്കൽ റാഷിദ് നന്തി,റഹ്മാൻ മഞ്ചേരി, റയീസ് എന്നിവർ കലാസാംസ്‌കാരിക പരിപാടികൾ നിയന്ത്രിച്ചു. കുവൈറ്റ് മെലഡീസ് ഒരുക്കിയ ഗാനമേളയും അരങ്ങേറി.