കുവൈറ്റ് സിറ്റി : കുവൈറ്റിന്റെ പ്രകൃതി പരിപാലന പ്രക്രിയയിൽ പ്രവാസസമൂഹത്തിന്റെ പങ്കാളിത്തംഉറപ്പാക്കുന്നതിനായി കുവൈറ്റ് മലയാളികൾ ഗ്രൂപ്പും ഇക്കോ വാരിയേഴ്‌സ് കുവൈറ്റും സംയുക്തമായിപരിസ്ഥിതി സംരക്ഷണ ബോധവത്ക്കരണയാത്രയും, കടൽത്തീര ശുചീകരണ യജ്ഞവും സംഘടിപ്പിക്കുന്നു.

ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തപ്പെടുന്ന പരിസ്ഥിതി സംരക്ഷണ, ശുചീകരണ യജ്ഞം സെപ്തം:30, വെള്ളിയാഴ്ച രാവിലെ 6:30 മുതൽ 9:00 വരെ ദോഹ പഴയ കപ്പൽ ശാലയ്ക്ക് സമീപമാണ്
ക്രമീകരിച്ചിരിക്കുന്നത്. സൗജന്യ ഭക്ഷണ, യാത്രാ സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്ന ഈപരിപാടിയിൽ പങ്കെടുക്കുന്നതിനും, വിശദവിവരങ്ങൾക്കും 66177436, 50606890, 66395276 എന്നീ
നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

കുവൈറ്റ് രാജ്യത്തോടുള്ള കടപ്പാടിന്റെ പ്രതിഫലനംവിളിച്ചോതുന്ന ഈ ഉദ്യമത്തിൽ എല്ലാ പ്രവാസികളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി കുവൈറ്റ്മലയാളികൾ ഗ്രൂപ്പ് പ്രസിഡണ്ട് ജോർജ് ചെറിയാൻ, എക്കോ വാറിയേഴ്‌സ് പ്രസിഡന്റ് പ്രിയ ദർശൻ,പ്രോഗ്രാം കൺവീനർ ഷമീർ റഹീം എന്നിവർ അറിയിച്ചു.