- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി വെൽഫെയർ കുവൈത്ത് കേരളോൽസവം 2022 പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈത്ത് മലയാളികളുടെ ഏറ്റവും വലിയ കലാമാമാങ്കമായ കേരളോൽസവം 2022 ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിൽ നടന്ന ചടങ്ങിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലമാണ് പ്രകാശന കര്മ്മം നിർവ്വഹിച്ചത് .
നവംബർ 11 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽഅബ്ബാസിയ ഓക്‌സ്‌ഫോർഡ് പാക്കിസ്ഥാൻ ഇംഗ്ലീഷ് സ്‌കൂളിലാണ് കേരളോൽസവം സംഘടിപ്പിച്ചിരിക്കുന്നത്.8 വേദികളിലായി 70 ൽ പരം മൽസരയിനങ്ങൾ അരങ്ങേറും. കിഡ്‌സ് , സബ് ജൂനിയർ , ജൂനിയർ , സീനിയർ , പുരുഷന്മാർ , സ്ത്രീകൾ തുടങ്ങി വിവിധ കാറ്റഗറിങ്ങളിലായി നാലു സോണുകളിൽ നിന്നുമായി ആയിരത്തോളം മൽസരാർഥികളെ പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.
ലിസി മാത്യു -ഫഹാഹീൽ , നിഷാദ് ഇളയത് - ഫർവാനിയ , റഷീദ് ബാവ- അബ്ബാസിയ , ജവാദ് അമീര് സാൽമിയ എന്നിവരാണ് സോണൽ ക്യാപ്റ്റന്മാർ
പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് അൻവർ സയീദ് ,
കേരളോൽസവം ജനറൽ കൺവീണർ ലായിക് അഹമ്മദ് , ജനറൽ സെക്രെട്ടറിമാരായ റഫീഖ് ബാബു പൊന്മുണ്ടം , ഗിരീഷ് വയനാട് , വൈസ് പ്രസിടെണ്ടുമാരായ അനിയൻ കുഞ്ഞ് ,റസീന മുഹിയുദ്ദീൻ , സെക്രെട്ടറിമാരായ വഹീദ ഫൈസൽ , ഷഫീർ അബൂബക്കർ , ട്രഷറർ ശൗക്കത്ത് വളാഞ്ചേരി , അസി. ട്രേഷറര് വിഷ്ണു നടേഷ് , ഷീബ ബാബു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു . റെജിസ്‌ട്രേഷനും മറ്റ് വിശദാംശങ്ങളും പ്രവാസി വെൽഫെയർ കുവൈത്തിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഉടൻ പ്രസിദ്ധപ്പെടുത്തും . കൂടുതല് വിവരങ്ങൾക്ക് : 66382869