- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണത്തനിമ 2022, വടംവലി മത്സര രെജിസ്‌ട്രേഷൻ അവസാന തിയതി ഒക്ടോബർ 10
ദി ടഗ് ഓഫ് വാർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ 2022 ഒക്ടോബർ 28നു കുവൈത്ത് ഇന്ത്യൻ സ്‌കൂളിൽ 'തനിമ കുവൈത്ത്' സംഘടിപ്പിക്കുന്ന 16ആമത് ദേശീയ വടംവലി മത്സരത്തിനു ടീമുകൾക്ക് രെജിസ്റ്റർ ചെയ്യാനുള്ള സമയം തിയതി ഒക്ടോബർ 10നു അവസാനിക്കും എന്ന് തനിമ കുവൈത്ത് ഭാരവാഹികൾ അറിയിച്ചു.
കുവൈത്ത് ഇന്ത്യൻ സ്‌കൂളിന്റെ ഫ്‌ളഡ് ലൈറ്റ് ഓപൺ എയർ ഓഡിറ്റോറിയത്തിൽ വൈകീട്ട് 3 മണിക്ക് വർണ്ണപകിട്ടാർന്ന ഘോഷയാത്രയോടെ ആരംഭിക്കുന്ന പരിപാടിയിൽ സാൻസിലിയ എവർറോളിങ് ട്രോഫിക്ക്വേണ്ടി 20ഓളം ടീമുകൾ പങ്കെടുക്കുന്ന വാശിയേറിയ വടംവലി മത്സരം രാവുണരും വരെ അരങ്ങേറും. വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് എപിജെ അബ്ദുൽ കലാം പേൾ ഒഫ് സ്‌കൂൾ അവാർഡുകളും വിതരണം ചെയ്യും. മഹനീയ വ്യക്തികളുടെ സാന്നിധ്യവും കാണികൾക്ക് മനംകുളിർക്കും ഗാനമേളയും ഉണ്ടായിരിക്കും എന്നും ഭാരവാഹികൾ അറിയിച്ചു.
വടംവലി ടീം രെജിസ്‌റ്റ്രേഷനു വേണ്ടി. ബന്ധപ്പെടേണ്ട നംബറുകൾ 67662667 / 99865499 / 97675715