- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് മലയാളികളുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി സംരക്ഷണ, ശുചീകരണ യജ്ഞത്തിൽ പ്രവാസികളുടെ ശ്രദ്ധേയ പങ്കാളിത്തം
കുവൈറ്റ് സിറ്റി : കുവൈറ്റ് മലയാളികൾ ഗ്രൂപ്പും, ഇക്കോ വാരിയേഴ്‌സ് കുവൈറ്റും സംയുക്തമായിസംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ ബോധവത്ക്കരണയാത്രയിലും കടൽത്തീര ശുചീകരണയജ്ഞത്തിലും പ്രവാസികളുടെ വ്യാപക പിന്തുണ. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ദോഹ പഴയ കപ്പൽശാലയ്ക്ക് സമീപം ക്രമീകരിച്ച പരിസ്ഥിതി സംരക്ഷണ, ശുചീകരണ യജ്ഞം കുട്ടികളും, സ്ത്രീകളും അടക്കംഇരുന്നൂറിൽ പരം സഹൃദയരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രവാസ ലോകത്ത് ഒരുതവണയെങ്കിലും കുവൈറ്റ് രാജ്യത്തോടുള്ള കടപ്പാടിന്റെ പ്രതിഫലനം പ്രകടിപ്പിക്കാൻസാധിച്ചതിന്റെ ആഹ്ലാദം പങ്കെടുത്തവർ പങ്ക് വെച്ചു. ട്രാഷ് ഹീറോസ് കുവൈറ്റിന്റെ സ്ഥാപകനും,പ്രമുഖ പരിസ്ഥി തി ആക്ടിവിസ്റ്റുമായ യൂസഫ് അൽ ഷാട്ടി, തന്റെ ഇൻസ്റ്റാഗ്രാമിൽ ഈ ഉദ്യമത്തെപ്രശംസിച്ചു.
പ്രവാസികളെ വിമർശിക്കുന്നവർ കുവൈറ്റ് മലയാളികളുടെയും, എക്കോവാറിയേഴ്‌സിന്റെയും പ്രവർത്തനങ്ങളെ സസൂക്ഷ്മം വീക്ഷിക്കണമെന്ന് മാതൃഭാഷയിൽ ട്വീറ്റ് ചെയ്തത്സ്വദേശികൾക്കിടയിലും ചർച്ചയായി. മീന അബ്ദുള്ള മുതൽ ജഹറ വരെ മിക്ക ഇടങ്ങളിൽ ക്രമീകരിച്ച എഴോളം മിനി ബസ്സുകളിലും, മറ്റനേകം സ്വകാര്യ വാഹനങ്ങളിലുമായി അനേകർ പരിസ്ഥിതിസംരക്ഷണ പ്രതിജ്ഞയോടെ ദോഹ കടൽത്തീരത്തേക്ക് ഒഴുകിയെത്തി. രാവിലെ 7 മണി മുതൽ 9:30 വരെനടത്തിയ ശ്രമകരമായ ദൗത്യത്തിനൊടുവിൽ 250 ലധികം വലിയ ബാഗുകളിൽ പ്ലാസ്റ്റിക് ഉൾപ്പടെ,പരിസ്ഥിതിക്ക് വെല്ലുവിളി ഉയർത്തുന്ന പലതരം മാലിന്യങ്ങൾ ശേഖരിക്കുവാൻ സാധിച്ചു.
ഫർവാനിയനൗഷാദ് റെസ്റ്റോറന്റ് പ്രഭാതഭക്ഷണം ക്രമീകരിച്ചു. മാലിന്യശേഖരണത്തിൽ സൂക്ഷിക്കേണ്ടകാര്യങ്ങളെപ്പറ്റി കുവൈറ്റ് എക്കോ വാറിയേഴ്‌സ് പ്രസിഡന്റ് ശ്രീ. പ്രിയദർശൻ ബോധവൽക്കരണംനടത്തി. കടന്നു വന്നവർക്ക് കുവൈറ്റ് മലയാളികൾ ഗ്രൂപ്പ് രക്ഷാധികാരി ഷാഹുൽ ഹമീദ് സ്വാഗതംആശംസിക്കുകയും, ഗ്രൂപ്പ് പ്രസിഡന്റ് ശ്രീ. ജോർജ് ചെറിയാൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.ക്രമീകരണങ്ങൾക്ക് കുവൈറ്റ് മലയാളികൾ ഗ്രൂപ്പ് ജന. കൺവീനർ ഷമീർ റഹീം, ജിജോ ജേക്കബ്, റോഷൻതോമസ്, അരുൺ ശിവൻകുട്ടി, ഷിനോയ് ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.