- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോമസ് കെ തോമസ് എം എൽ എ ക്ക് ജനകീയ സ്വീകരണം നാളെ
കുവൈറ്റ് സിറ്റി :കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി കുവൈറ്റിലെത്തുന്ന എൻ സി പി ദേശീയ പ്രവർത്തക സമിതി അംഗവും, ഒ എൻ സി പി രക്ഷാധികാരിയും എൻ സി പി കേരള നിയമസഭ പാർലിമെന്ററി പാർട്ടി നേതാവും കുട്ടനാടിന്റെ ജനകീയ എം.എൽ എ യുമായ തോമസ് കെ തോമസിന് കുവൈറ്റ് പ്രവാസി സമൂഹത്തിന്റെ ജനകീയ സ്വീകരണം 2022 ഒക്ടോബർ 27 വ്യാഴം വൈകീട്ട് 7മണിക്ക് യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ( തോമസ് ചാണ്ടി നഗർ ) വെച്ച് നൽകുന്നു.
കുവൈറ്റ് പ്രവാസി സമൂഹത്തിലെ വിവിധ സംഘടന പ്രതിനിധികളും സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഒ എൻ സി പി കുവൈറ്റ് പ്രസിഡണ്ട് ജീവ്‌സ് എരിഞ്ചേരി , ജനറൽ സെക്രട്ടറി അരുൾ രാജ് കെ വി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
Next Story