ഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ചകോൺഗ്രസിന്റെ സമുന്നത നേതാവ് സതീശൻ പാച്ചേനിയുടെഅകലവിയോഗത്തിൽ അനുസ്മരണം സംഘടിപ്പിച്ചു.

അബ്ബാസിയ ഒഐസിസി ഓഫീസിൽ വെച്ച് നടന്ന അനുസ്മരണ സമ്മേളനംഒഐസിസി കുവൈറ്റ് വൈസ് പ്രസിഡന്റ് ഹമീദ് കേളോത് ഉത്ഘാടനംചെയ്തു. കോൺഗ്രസിന് വേണ്ടി ജീവിച്ചു മരിച്ച നേതാവായിരുന്നു സതീശൻപാച്ചേനി എന്ന് അദ്ദേഹം അനുസ്മരിച്ചു. ഒഐസിസി കണ്ണൂർ ജില്ലാആക്ടിങ് പ്രസിഡന്റ് ഇലിയാസ് പൊതുവാച്ചേരി അദ്ധ്യക്ഷത വഹിച്ചചടങ്ങിൽ, ഒഐസിസി നേതാക്കന്മാരായ ബിനു ചേമ്പാലയം, മനോജ്ചണ്ണപ്പേട്ട, ബത്താർ വൈക്കം, ജോബി ആലക്കോട്, ഇബ്രാഹിം. പി. കെ,അഖിലേഷ് മാലൂർ, സജി മണ്ഡലത്തിൽ, അലക്‌സ് മാനന്തവാടി എന്നിവർ
അനുസ്മരണ പ്രഭാഷണം നടത്തി.

കുവൈറ്റിലുള്ള കണ്ണൂർ നിവാസികളായ ധാരാളം കോൺഗ്രസ് പ്രവർത്തകർ
അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി.ശരൺ കോമത് അനുശോചന പ്രമേയം വായിച്ച ചടങ്ങിൽ ജില്ലാ ജനറൽസെക്രെട്ടറി ഷോബിൻ സണ്ണി സ്വാഗതവും, ട്രെഷറർ രവിചന്ദ്രൻ ചുഴലി
നന്ദിയും പറഞ്ഞു.