- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടശ്ശനാട് ഓവർസീസ് സൗഹൃദ സംഘം ഓണാഘോഷം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി : ആഗോള തലത്തിൽ പ്രവർത്തിക്കുന്ന കുടശ്ശനാട് പ്രവാസികളുടെ കൂട്ടായ്മയായ കുടശ്ശനാട് ഓവർസീസ് സൗഹൃദ സംഘം ( കോസ്) കുവൈറ്റ് ചാപ്റ്ററിന്റെ പതിനാലാം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു.പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ സെക്രട്ടറി കൃഷ്ണദാസ്‌സ്വാഗതവുംപ്രസിഡന്റ് സിനു മാത്യു അധ്യക്ഷത വഹിക്കുകയും ചെയ്തു.
മുഖ്യതിഥി കുവൈറ്റ് സെന്റ് ഗ്രിഗോറിയോസ് മഹാ ഇടവക വികാരി ഫാ. ലിജു പൊന്നച്ചൻ ഓണ സന്ദേശം നൽകി. പുതുതലമുറയെ മൂല്യങ്ങളും സംസ്‌കാരങ്ങളും പരിചയപ്പെടുത്തുവാൻ ഓണാഘോഷം മുഖാന്തരം ആകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. രക്ഷാധികാരിമാരായ ജോസഫ് മാത്യു, സാമുവൽ വർഗീസ് എന്നിവർ ആശംസകൾ നേർന്നു. കോസ് ഗ്ലോബൽ ഗവർണർ ഡോ. ജോൺ പനയ്ക്കലും ഗ്ലോബൽ പ്രസിഡന്റ് ജോൺസൺ കീപ്പള്ളിലും ഓൺലൈൻ വഴി ആശംസകൾ നേർന്ന് സംസാരിച്ചു. ജനറൽ ബോഡിക്ക് ശേഷംട്രഷറർ ജിജി ജോർജ് പനക്കൽ കൃതജ്ഞത രേഖപ്പെടുത്തി.
പ്രമുഖ ഗായകരുടെ നേതൃത്വത്തിൽ ഗാനമേളയും,അതിനുശേഷം ഓണസദ്യയും നടത്തപ്പെട്ടു.



