കുവൈറ്റ് സിറ്റി: കെഎൽ കുവൈറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സിറാജ് കടയ്ക്കൽ നേതൃത്വം നൽകി.കുവൈത്തിലെ പ്രമുഖ കൂട്ടായ്മയായ കെ.എൽ. കുവൈത്ത് അതിന്റെ സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായ് അദാൻ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കുമായ് സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

നൂറുകണക്കിനാളുകൾ രക്തം ദാനം ചെയ്ത ക്യാമ്പൈനിൽ കെഎൽ കുവൈത്ത് ഭാരവാഹികൾ ആയ സിറാജ് കടയ്ക്കൽ , നിസാം കടക്കൽ, വിജയൻ ഇന്നാസിയ അനിൽ ആനാട്, മുബാറക്ക് കാമ്പ്രത്ത്, ഷമീർ എ ഖാസിം , പ്രകാശൻ ചിറ്റേഴത്ത്, ഷാനവാസ് ബഷീർ , രഹിന ബഷീർ, റഫീഖ് ഒളവറ, മിഥുൻ, ഷിജു കണ്ണൂർ, വനജാ രാജൻ, സിതോജ്, ഷാനവാസ് ബഷീർ ഇടമൺ, വിനയ്, വനജ രാജൻ, ബിജു കുരുമ്പിനാല, ശ്യാം ലാൽ, ഷാമോൻ, ഷിജു പി, ബിജിൻ ദാസ്, സിറാജ് ആറ്റിങ്ങൽ, മിനി ജോസ്, സാനു ബെന്നി, സൗജത്ത്, അനിൽ കുമാർ, ബിജു കരുണൻ, പ്രേമ, സൗമ്യ നായർ, സുനിത മാത്യു, ബിന്ദു, മുന, ആൻസി ജോസ്, സലിക്കത്ത് ബീവി എന്നിവർ തുടങ്ങിയവർ വിവിധ കാര്യപരിപാടികൾക്ക് നേതൃത്വം നൽകി. രക്തദാതാക്കൾക്ക് സ്‌പോണർമ്മാർ വഴി സംഘാടകൾ ലഘുഭക്ഷണവും സർട്ടിഫിക്കറ്റുംവിതരണം ചെയ്തു. രക്തദാന ക്യാമ്പ് വിജയകരമാക്കുവാൻ സഹായസഹകരണങ്ങൾ നൽകിയ സ്‌പോൺസർമ്മാർ അടക്കം ഉള്ളവർക്ക് സംഘടനയുടെ നന്ദി അറിയിച്ചു.