കുവൈറ്റ് ഏലത്തൂര് അസോസിയേഷൻ സ്‌നേഹ സംഗമം വെള്ളിയാഴ്‌ച്ച നടത്തുന്നു. നവംബർ 11 ന് വെള്ളിയാഴ്‌ച്ച രാവിലെ 7.30 മുതൽ വൈകിട്ട് 6 വരെ കബേദ് റിസോർട്ടിലാണ് സംഗമം നടക്കുക.

പുരുഷന്മമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക മത്സരം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ കലാ കായിക വിനോദ പരിപാടികളും ഉണ്ടായിരിക്കും. സ്്‌നെഹസംഗമത്തിൽ പങ്കെടുക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും കൂടാതെ നറുക്കെടുപ്പിലൂടെ വിജയികളാകുന്നവർക്ക് മെഗാ ബമ്പർ സമ്മാനവും ഉണ്ടായിരിക്കുന്നതാണ്. കുവൈറ്റിലുള്ള കെ ഇ എയുടെ എല്ലാ മെ്മ്പർമാരും നിർബന്ധമായും സ്‌നേഹ സംഗമത്തിൽ പങ്കെടുക്കണമെന്ന് പരിപാടി സ്ഥലത്തേക്ക് എത്താനായി വാഹന സൗകര്യം ഉണ്ടായിരിക്കുമെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

വിശദ വിവരങ്ങൾക്കായി: റഫീഖ് എ്ൻ: 97398453, ആഷിഖ് എൻ ആർ (69605757) നമ്പരുകളിൽ ബന്ധപ്പെടുക