പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് അഹമദി KOC ഗാർഡനിൽവച്ച് തങ്ങളുടെ അംഗങ്ങൾക്കായി ഫാമിലി പിക്നിക് സംഘടിപ്പിച്ചു.നവംബർ 11 വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് പൽപക് പ്രസിഡന്റ് സുരേഷ്പുളിക്കൽ ഫ്‌ളാഗ്ഓഫ് ചെയ്തു.

തുടർന്ന് പൽപക് കുടുംബാംഗളുടെയുംകുട്ടികൾക്കുമായി നിരവധി ഗെയിമുകൾ സങ്കടിപ്പിച്ചു. പ്രതികൂലകാലാവസ്ഥാ അറിയിപ്പുകൾ ഉണ്ടായിട്ടും പൽപക് അംഗങ്ങളുടെ
നിറസാന്നിധ്യം അവസാന ഇനമായ വടംവലി മൽസരം വരെ ഉണ്ടായി. പൽപക്‌സ്പോർട്സ് സെക്രെട്ടറി നൗഷാദ് സ്വാഗതവും സാൽമിയ ഏരിയ സെക്രട്ടറിനന്ദകുമാർ നന്ദിയും പറഞ്ഞു.

പൽപക് ജനറൽ സെക്രട്ടറി സുരേഷ് മാധവൻ,അഡൈ്വസറി അംഗം അരവിന്ദാക്ഷൻ, ജോയിന്റ് സെക്രട്ടറി സിപി ബിജു,ബാലവേദി ജനറൽ കൺവീനർ ശ്രുതി ഹരീഷ്, വനിതാ വേദി ജനറൽകൺവീനർഐശ്വര്യ രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട്
സംസാരിച്ചു. സുനിത പത്മകൃഷ്ണൻ, ജിജു മാത്യു, സുമിത്ര ടീച്ചർ, ഷാജു,ശശികുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.