- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഐസിസി കുവൈറ്റ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്റു അനുസ്മരണ യോഗം സംഘടിപ്പിച്ചു
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ആധുനിക ഇന്ത്യയുടെ ശില്പിയുമായ ജവഹർലാൽ നെഹ്റുവിന്റെ 133-മത് ജന്മവാർഷിക ദിനത്തിൽ ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അബ്ബാസിയ, ഒഐസിസി ഓഫീസിൽ വച്ച് പുഷ്പാർച്ചനയും നെഹ്റു അനുസ്മരണവും നടത്തി.
ഒഐസിസി കുവൈറ്റ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിധു കുമാർ അധ്യക്ഷത വഹിച്ച യോഗം ഒഐസിസി നാഷണൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് എബി വാരികാട് ഉത്ഖാടനം ചെയ്തു. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്വതന്ത്ര ഭാരതം കണ്ട ദീർഘവീക്ഷണമുള്ള, സാധാരണക്കാരുടെ ഉന്നമനത്തിനുവേണ്ടി അക്ഷീണം പ്രവർത്തിച്ച കരുത്തനായ പ്രധാനമന്ത്രിയായിരുന്നു എന്ന് എബി വാരികാട് അനുസ്മരിച്ചു.
നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി എസ് പിള്ള അനുസ്മരണ പ്രഭാഷണം നടത്തി. നാഷണൽ കമ്മിറ്റി സെക്രട്ടറിമാരായ മനോജ് ചണ്ണപ്പേട്ട, നിസാം എം എ, യൂത്ത് വിങ് പ്രസിഡന്റ് ജോബിൻ ജോസ്, വിവിധ ജില്ലാ ഭാരവാഹികളായ വിപിൻ മങ്ങാട്ട്, അക്‌ബർ വയനാട്, ഇല്ലിയാസ് പുതുവാച്ചേരി, ജലീൽ തൃപ്രയാർ, റസാഖ് ചെറുതുരുത്തി, സൂരജ് കണ്ണൻ, ബത്താർ വൈക്കം, ഇസ്മായിൽ കൂനത്തിൽ, ഷബീർ കൊയിലാണ്ടി,ചിന്നു റോയ്, ഈപ്പൻ ജോർജ്, നവാസ്, അരുൺ ചന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
ഒഐസിസി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ശിവൻ കുട്ടി സ്വാഗതവും അനിൽ നന്ദിയും പറഞ്ഞു.