- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിശുദിനാഘോഷം വർണാഭമാക്കി പൽപക് ബാലസമിതിയുടെ 'ചിൽഡ്രൻസ് ഫെസ്റ്റ്'
ശിശുദിനാഘോഷത്തിന്റ്‌റെ ഭാഗമായി പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) ബാലസമിതി കുട്ടികൾക്കായി ചിൽഡ്രൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു.
നവമ്പർ 18 - വെള്ളിയാഴ്ച കാലത്തു 10 മണിമുതൽ 5 മണിവരെ മംഗഫ് മെമ്മറീസ് ഹാളിൽ വച്ച് നടന്ന ശിശുദിനാഘോഷം വ്യത്യസ്ഥങ്ങളായ പരിപാടികളാൽ വർണാഭമാക്കി.
കുട്ടികളുടെ സാംസ്‌കാരിക സമ്മേളനം കുവൈറ്റ് സ്മാർട്ട് ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പാൾ മഹേഷ് അയ്യർ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. പൽപക് ബാലസമിതി പ്രസിഡന്റ് വർഷ വിനോദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ദേവികാ രാജു ശിശുദിന സന്ദേശം വായിച്ചു. പൽപക് പ്രസിഡന്റ്റ് സുരേഷ് പുളിക്കൽ, ബാലസമിതി ജനറൽ കൺവീനർ ശ്രുതി ഹരീഷ്, കൺവീനർമാരായ ഗൗരി സുരേഷ്, അഭിരാമി നിതിൻ എന്നിവർ ആശംസകളർപ്പിപ്പിച്ച് സംസാരിച്ചു. ചന്ദന സതീഷ് സ്വാഗതവും പാർവ്വതി വിശ്വനാഥൻ നന്ദിയും പറഞ്ഞു.
തുടർന്ന് കുട്ടികളുടെ വിവിധ വിനോദ മത്സരങ്ങളും , കലാപ്രകടനങ്ങളും, ക്വിസ് മത്സരങ്ങളും അരങ്ങേറി. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്തമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. വൈകീട്ട് 5 മണിക്ക് മാജിക് ഷോയോട് കൂടി ചിൽഡ്രൻസ് ഫെസ്റ്റ് അവസാനിച്ചു.