കുവൈറ്റ് സിറ്റി : കുവൈറ്റ് എലത്തൂർ അസ്സോസിയേഷൻ സ്‌നേഹ സംഗമം സംഘടിപ്പിച്ചു. നവമ്പർ 11 വെള്ളിയാഴ്ച കബദ് റിസോർട്ടിൽ ആയിരുന്നു.ഈ വർഷത്തെ സ്‌നേഹ സംഗമം സംഘടിപ്പിച്ചത്.പ്രസിഡന്റ് യാക്കൂബ് എലത്തൂരിന്റെ അദ്ധ്യക്ഷ പ്രസംഗത്തോടെആരംഭിച്ച കുടുംബ സംഗമം കെ ഇ എ രക്ഷാധികാരി ഈ .കെഅബ്ദുൽറസാഖ് ഹാജി ഉദ്ഘാടനം നിർവ്വഹിച്ചു.

ജനറൽ സെക്രട്ടറിഹബീബ് എടേക്കാട് സ്വാഗതവും പറഞ്ഞു. കുവൈറ്റ് എലത്തൂർ അസോസിയേഷൻ അംഗങ്ങളും കൂടാതെ എലത്തൂർ നിവാസികളുംചടങ്ങിൽ പങ്കെടുത്തു.കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കുമായി കലാ കായികമത്സരങ്ങളും കൂടാതെ വിനോദ പരിപാടികളും ഉണ്ടായിരുന്നു. വിവിധമത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങളും ചടങ്ങിൽ വിതരണംചെയ്തു.

കൂടാതെ നറുക്കെടുപ്പിലൂടെ മെഗാ സമ്മാന വിജയിയായിതെരെഞ്ഞെടുത്ത ഹഫീസ ഷാഹിദിന് കുവൈത്ത് എലത്തൂർഅസോസിയേഷൻ മുഖ്യ രക്ഷാധികാരി അസീസ് പാലാട്ട് ഉപഹാരംകൈമാറി. പ്രോഗ്രാം കൺവീനർമാരായ റഫീഖ് എൻ , അർഷദ് എൻ,ആഷിഖ് എൻ ആർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

കൂടാതെ നാസർഎം കെ, സിദ്ദിഖ് പി, മുനീർ മക്കാറി, ആലിക്കുഞ്ഞി എം, ഇബ്രാഹിം ടി ടി,
ഫൈസൽ എൻ, അസീസ് എം, റിഹാബ് എൻ, ആരിഫ് എൻ ആർ, ഷെരീഫ്കെ, ഇക്‌ബാൽ എൻ, ഷെരീദ്, ഷാഫി എൻ, സുനീർ, ഒജി, റദീസ്, ഉനൈസ്എൻ എന്നിവർ വിവിധ മത്സരങ്ങളും നിയന്ത്രിച്ചു. ട്രെഷറർ സബീബ്മൊയ്തീന്റെ നന്ദി പ്രകടനത്തോടെ സ്‌നേഹ സംഗമം സമാപിച്ചു.