സാദരം 2022ബിഷപ്പ് മൂർ കോളേജ് അലുമിനി കുവൈറ്റ് ചാപ്റ്ററിന്റെ കുടുംബ സംഗമം സാദരം 2022 ൽ പങ്കെടുക്കുന്നതിനായിഹ്യസ സന്ദർശനാർത്ഥം കുവൈറ്റിൽ എത്തി ചേർന്ന മാവേലിക്കര ബിഷപ്പ് മൂർ കോളേജ് പ്രിൻസിപ്പൾ പ്രൊഫ. ജേക്കബ് ചാണ്ടി, പൂർവ്വ വിദ്യാർത്ഥി റവ. ലെവിൻ കോശി എന്നിവരെ അലുമിനി ഭാരവാഹികളായ ബാബുജി ബത്തേരി , മനോജ് പരിമണം, ബാബു ഗോപാൽ, സംഗീത് പാമ്പാല, . ശ്യാം ശിവൻ, ഷാരോൺ ഫിലിപ്പ്, ലേഖ ശ്യാം ,പൗർണ്ണമി സംഗീത് എന്നിവർ എയർപോർട്ടിൽ സ്വീകരിച്ചു.

സാദരം 2022 ഡിസംബർ 9 വെള്ളിയാഴ്‌ച്ച വൈകിട്ട് 5 മണി മുതൽ പോപ്പിൻസ് ഹാൾ അബ്ബാസിയായിൽ വെച്ച് നടത്തപ്പെടുന്നു. ഈ മീറ്റിംഗിൽ കോവിഡ് സമയത്ത് പ്രവർത്തിച്ച അലുമിനി കുടുംബാംഗങ്ങളായ ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നു. കൂടാതെ വിവിധ കലാപരിപാടികളും നടത്തപ്പെടുന്നു.