കുവൈത്തിലെ വയനാടൻ പ്രവാസികളുടെ കൂട്ടായ്മയായ കുവൈത്ത് വയനാട് അസോസിയെഷൻ വാർഷിക പൊതുയോഗം സംഘടിപ്പിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കയും ചെയ്തു. അബാസിയ പോപ്പിൻസ് ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ 2019-22 ലെ പ്രസിഡന്റ് മുബാറക്ക് കാമ്പ്രത്ത് അധ്യക്ഷത വഹിച്ചു. മെനീഷ് മേപ്പാടി സ്വാഗതം ആശംസിച്ച പൊതുയോഗതത്തിൽ സെക്രെട്ടറി ജസ്റ്റിൻ ജോസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അസോസിയേഷൻ അംഗം വിനീഷ് ജോർജ്ജിന്റെ മകൾ കുവൈത്തിൽ മരണപ്പെട്ട ലൗറലോൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് അജേഷ് അനുശോചന സന്ദേശം വായിച്ചു.

ചാരിറ്റി കൺവീനർ മിനി കൃഷ്ണ ചാരിറ്റി പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജോയിന്റ് ട്രഷറർ ഷിജു കണക്കുകൾ അവതരിപ്പിച്ച ശേഷം തുടർ പ്രവർത്തന ചർച്ചകൾ നടന്നു. രക്ഷാധികാരി ബാബുജി ബത്തേരിയുടെ കാർമ്മികത്വത്തിൽ യോഗാനന്തരം പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് പൂർത്തിയാക്കി അധികാരകൈമാറ്റം പൂർത്തിയാക്കി. സാമൂഹ്യപ്രവർത്തകർ ആയ പി.എം നായർ, മനോജ് മവേലിക്കര എന്നിവർ ആശംസകൾ അർപ്പിച്ചു. പുതിയ കമ്മറ്റിക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് ട്രഷറർ ഗ്രേസി നന്ദി അറിയിച്ചു. തുടർന്ന് തമ്പാൻ ഓർഗ്ഗസ്റ്റ്രയുടെ ഗാനമേളയും ഹവല്ലി ടീമിന്റെ ഡാൻസ് പ്രൊഗ്രാമും സ്‌നേഹവിരുന്നും കഴിഞ്ഞ് യോഗം പരിസമാപ്തിയായ്.